വേനൽ ചൂട് കനത്തു; അപകട ഭീതിയിൽ കണ്ണൂർ ജില്ലയിലെ വിവിധ കേന്ദ്രങ്ങൾ
കണ്ണൂർ : തളിപ്പറമ്പിൽ പോലീസ് പിടിച്ചെടുത്ത് സൂക്ഷിച്ച അനേകം വാഹനങ്ങൾ കത്തിയമർന്ന സംഭവത്തിന്റെ പശ്ചാത്തലത്തിൽ അപകടഭീതിയുടെ നിഴലിൽ ജില്ലയിലെ മറ്റ് കേന്ദ്രങ്ങളും. വിവിധ സ്റ്റേഷൻ വളപ്പുകളിലും സ്റ്റേഷൻ അധീനതയിലുള്ള സ്ഥലങ്ങളിലുമായി ആയിരക്കണക്കിന് വാഹനങ്ങളാണ് സുരക്ഷയേതുമില്ലാതെ കൂട്ടിയിട്ടിരിക്കുന്നത്. എല്ലാം വിവിധ കേസുകളിൽ ഉൾപ്പെട്ടവ. വേനലിന് കാഠിന്യമേറിയതോടെ എല്ലായിടത്തുമുണ്ട് തീപ്പിടിത്ത ഭീതി.
ഒരു മാസത്തിനിടെ 217 തീപ്പിടിത്തം കണ്ണൂരിലുണ്ടായി എന്ന അഗ്നിരക്ഷാ സേനയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്. ഇതിൽ 65 എണ്ണവും വ്യാഴാഴ്ച വൻ അഗ്നിബാധയുണ്ടായ തളിപ്പറമ്പ് മേഖലയിൽ ആണെന്നതും ശ്രദ്ധേയമാണ്. അപകടം, ലഹരി-പൂഴിക്കടത്ത്, മോഷണം, ട്രാഫിക് നിയമലംഘനം തുടങ്ങി വിവിധ കേസുകളിൽ ഉൾപ്പെട്ട വാഹനങ്ങളാണ് പോലീസ് ഇത്തരത്തിൽ തള്ളുന്നത്. കേസ് തീരുമ്പോേഴക്കും വാഹനങ്ങൾ പൂർണമായും തുരുമ്പെടുത്ത് നശിച്ചിരിക്കും.
Comments
Post a Comment