തില്ലങ്കേരിയില്‍ തിങ്കളാഴ്ച്ച വൈകുന്നേരം അഞ്ചു മണിക്ക് നടക്കുന്ന ആകാശ് തില്ലങ്കേരി ക്കെതിരായ രാഷ്ട്രീയ വിശദീകരണയോഗത്തില്‍ പി ജയരാജൻ പങ്കെടുക്കും
കണ്ണൂര്‍ : യൂത്ത്കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സി.പി.എം തില്ലങ്കേരിയില്‍ സംഘടിപ്പിക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസ്ഥാന കമ്മിറ്റി അംഗമായ പി. ജയരാജനെ പങ്കെടുപ്പിക്കാന്‍ സംസ്ഥാന നേതൃത്വമാണ് തീരുമാനിച്ചത്.
നേരത്തെ നിശ്ചയിച്ച പരിപാടിയില്‍ സി.പി.എം മാറ്റം വരുത്തി. പി. ജയരാജന്റെ ഫോട്ടോ ഉള്‍പ്പെടുത്തി പുതിയ പോസ്റ്റര്‍ ഇറക്കിയിട്ടുണ്ട് . പി. ജയരാജന്‍ ആകാശിനെ തള്ളിപ്പറയണമെന്ന് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടതായാണ് വിവരം . തിങ്കളാഴ്ച തില്ലങ്കേരി ടൗണിലാണ് പൊതുയോഗം.വെളിപ്പെടുത്തലിന് പിന്നാലെ ആകാശ് തില്ലങ്കേരിയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍ വന്നതിന് പിന്നാലെയാണ് സി.പി.എം. പൊതുയോഗം വിളിച്ചത്.
Comments
Post a Comment