സ്മൃതി പരുത്തിക്കാട് മീഡിയാവണില്‍ നിന്നും രാജിവച്ചു ; സ്മൃതിയുടെ പുതിയ തട്ടകം നികേഷ്കുമാര്‍ വില്‍പ്പന നടത്തിയ റിപ്പോര്‍ട്ടര്‍ ചാനൽ
റിപ്പോര്‍ട്ടര്‍ ടി.വിയുടെ വില്‍പ്പനയോടെ സജീവമായ സംസ്ഥാനത്തെ വാര്‍ത്താ ചാനല്‍ രംഗത്തെ കൂടുമാറ്റത്തിന് ഉശിര് പകര്‍ന്ന് വീണ്ടും വന്‍മാറ്റം.സംസ്ഥാനത്തെ പ്രധാന വാര്‍ത്താ അവതാരകരില്‍ ഒരാളും മീഡിയാവണിന്റെ അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഡിറ്ററുമായ സ്മൃതി പരുത്തിക്കാട് ചാനല്‍ വിട്ടതാണ് ശ്രദ്ധേയമായ പുതിയമാറ്റം.
എം.വി.നികേഷ് കുമാറില്‍ നിന്ന് മാംഗോ മൊബൈല്‍സ് ഏറ്റെടുത്ത റിപ്പോര്‍ട്ടര്‍ ടി.വിയുടെ തലപ്പത്തേക്കാണ് മീഡിയാ വണ്‍ വിട്ടുളള സ്മൃതിയുടെ വരവ്. ഏപ്രില്‍ 1 മുതല്‍ റിപ്പോര്‍ട്ടര്‍ ടി.വിയുടെ എക്സിക്യൂട്ടിവ് എഡിറ്ററായി സ്മൃതി ചുമതലയേല്‍ക്കും.
ഇതിന്‍റ ഭാഗമായി ഇന്നലെ മീഡിയാ വണ്‍ എഡിറ്റര്‍ ഇന്‍ ചാര്‍ജ് പ്രമോദ് രാമനും ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ പ്രിന്‍സിനും രാജിക്കത്ത് നല്‍കി. പ്രധാന അവതരാകനായിരുന്ന അഭിലാഷ് മോഹനന്‍ മാതൃഭൂമി ന്യൂസിലേക്ക് പോയതോടെയാണ് മീഡിയാ വണ്‍ മാനേജ്മെന്റ് മാതൃഭൂമി ന്യൂസില്‍ നിന്ന് സ്മൃതി പരുത്തിക്കാടിനെ ചാനലില്‍ എത്തിച്ചത്.
Comments
Post a Comment