യുപിഐ ലൈറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങി പേടിഎമ്മും ഫോണ്‍ പേയും; പണമയക്കാം ഇന്റര്‍നെറ്റില്ലാതെ
പേടിഎമ്മും ഫോണ്‍ പേയും യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് അഥവാ യുപിഐ ലൈറ്റ് ഉടന്‍ ആരംഭിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്.
പേടിഎമ്മില്‍, ഒരു മാസത്തിനുള്ളില്‍ യുപിഐ ലൈറ്റ് എത്തുമെന്നാണ് റിപ്പോര്‍ട്ട്. 200 രൂപ വരെയുള്ള ചെറിയ ടിക്കറ്റ് ഇടപാടുകള്‍ സുഗമമാക്കുന്നതിന് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI) കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ചതാണ് യുപിഐ ലൈറ്റ്.
എന്താണ് യുപിഐ ലൈറ്റ്?
പിന്‍/ പാസ്സ്‌വേര്‍ഡ് ഉപയോഗിക്കാതെ തത്സമയം 200 രൂപ വരെ ചെറിയ മൂല്യമുള്ള പേയ്‌മെന്റുകള്‍ നടത്താന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചറാണ് ഇത്. ഇതിനായി ഉപയോക്താക്കള്‍ അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് യുപിഐ ലൈറ്റ് വാലറ്റിലേക്ക് പണം മുന്‍കൂട്ടി ഇടേണ്ടി വരും. ഈ വാലറ്റ് ഉപയോഗിക്കുന്നതിനാല്‍ ഇടപാട് സമയങ്ങളില്‍ ഇന്റര്‍നെറ്റ് ആവശ്യമില്ല. എന്നാല്‍ നിലവില്‍ വാലറ്റില്‍ പണം നല്കാന്‍ മാത്രമേ സാധിക്കുകയുള്ളു. അതായത് റീഫണ്ടുകള്‍ ഉള്‍പ്പെടെ യുപിഐ ലൈറ്റിലേക്കുള്ള എല്ലാ ക്രെഡിറ്റുകളും നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പോകും എന്നര്‍ത്ഥം.
യുപിഐ ലൈറ്റിനുള്ള ഇടപാട് പരിധി
നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) പുറത്തിറക്കിയ പത്രക്കുറിപ്പ് പ്രകാരം, യുപിഐ ലൈറ്റിനുള്ള പേയ്‌മെന്റുകളുടെ ഉയര്‍ന്ന പരിധി 200 രൂപയായി സജ്ജീകരിച്ചിരിക്കുന്നു. 200 രൂപയില്‍ താഴെയുള്ള പേയ്‌മെന്റുകള്‍ നടത്താന്‍ ഉപയോക്താക്കള്‍ക്ക് യുപിഐ പിന്‍ ആവശ്യമില്ല.
ഇന്റര്‍നെറ്റ് ഇല്ലാതെ നിങ്ങള്‍ക്ക് യുപിഐ ലൈറ്റ് ഉപയോഗിക്കാന്‍ കഴിയുമോ?
ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ഇല്ലാതെ ഡെബിറ്റ് പേയ്‌മെന്റുകള്‍ നടത്താം,അതേസമയം, ക്രെഡിറ്റ് പേയ്‌മെന്റുകള്‍ ഇന്റര്‍നെറ്റിന്റെ സഹായത്തോടെ അക്കൗണ്ടിലേക്ക് ചെയ്യപ്പെടും.
ഇത് ഉപയോക്താക്കള്‍ക്ക് എങ്ങനെ പ്രയോജനം ചെയ്യും?
ഇത് ഉപയോക്താക്കള്‍ക്ക് കുറഞ്ഞ മൂല്യമുള്ള ഇടപാടുകള്‍ക്ക് ലളിതവും വേഗതയേറിയതുമായ സൗകര്യം ഒരുക്കുന്നു. ഉപഭോക്താക്കള്‍ക്ക് ഇനി അവരുടെ പണം നഷ്ടപ്പെടില്ല. തിരക്കേറിയ സമയങ്ങളില്‍ പോലും ഇടപാട് നടത്താം
എങ്ങനെ ഫണ്ട് ചേര്‍ക്കാം?
ഫണ്ടുകള്‍ ഓണ്‍ലൈന്‍ മോഡില്‍ മാത്രമേ ചേര്‍ക്കൂ, ഇതിന് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ആവശ്യമാണ്.
Comments
Post a Comment