ടൈംടേബിളിൽ മാറ്റം ; ഒമ്പതാം ക്ലാസുവരെയുള്ള വാർഷിക പരീക്ഷ നാളെ തുടങ്ങും

സംസ്ഥാനത്തെ പൊതുവിദ്യാ ലയങ്ങളിലെ ഒമ്പതുവരെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷ തിങ്കളാഴ്ച ആരംഭി ക്കും. പകൽ 1.30ന് പരീക്ഷകൾ ആരംഭിക്കും. 30വരെ പരീക്ഷ നീളും. അപ്രതീക്ഷിത അവധി യെത്തുടർന്ന് പരീക്ഷ മാറ്റി വയ്ക്കേണ്ട സാഹചര്യമു ണ്ടെങ്കിൽ അത് 31ന് നടത്തും. നേരത്തേ പ്രസിദ്ധീകരിച്ച ടൈടേബിളിൽ ചെറിയ മാറ്റങ്ങൾ വരുത്തി ടൈംടേബിൾ പരിഷ്കരിച്ചിട്ടുണ്ട്. ഒരേ ബെഞ്ചിൽ കൂടുതൽ കുട്ടികൾ ഇരുന്നു പരീക്ഷ എഴുതേണ്ട സാഹചര്യം ഒഴിവാക്കാനാണിത്. എട്ട്, ഒമ്പത് ക്ലാസുകളിലെ പരീക്ഷകളുടെ ദിവസങ്ങളും 
പരസ്പരം മാറ്റിയിട്ടുണ്ട്. എസ് എസ്എൽസി പരീക്ഷയ്ക്ക് സ് ക്രൈബ് ആവശ്യമാണെങ്കിൽ ഒമ്പതാം ക്ലാസ് വിദ്യാർഥികളെ യാണ് നിയോഗിക്കുന്നത്. അങ്ങനെ വരുമ്പോൾ സ്ക്രൈ ബുകളാകുന്ന കുട്ടികൾക്ക് രാ വിലെ മുതൽ വൈകിട്ട് വരെ പരീക്ഷ എഴുതുന്ന സാഹചര്യം ഒഴിവാക്കാനാണ് ഒമ്പതിലെ പരീക്ഷ എസ്എസ് എൽസി നടക്കുന്ന ദിവ സങ്ങളിൽ ഒഴിവാക്കി പുനക്രമീകരിച്ചത്. വെള്ളിയാഴ്ചകളിൽ പരീക്ഷ
 2.30 മുതൽ 4. 45 വരെയായിരിക്കും . അന്ന് കൂൾ ഓഫ് ടൈം 2.15 മുതൽ 2.30 വരെയാകും.

Comments

Popular posts from this blog

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ