റംസാൻ നോമ്പ് ഇന്നു മുതൽ ; വ്രതശുദ്ധിയുടെ ദിനരാത്രങ്ങൾക്ക് തുടക്കമായി

ഇസ്ലം മതവിശ്വാസികള്‍ക്ക് ഇനിയുള്ള മുപ്പത് ദിവസങ്ങൾ വ്രതശുദ്ധിയുടെ ദിനരാത്രങ്ങളാണ്. മാസപ്പിറവി കണ്ടതോടെ കേരളത്തില്‍ ഇന്ന് മുതൽ റംസാന്‍ വ്രതാരംഭത്തിന് തുടക്കമായി.
 ഭക്ഷണവും പാനീയങ്ങളും ഉപേക്ഷിച്ച് രാവെന്നോ പകലെന്നോ ഇല്ലാതെ പ്രാര്‍ഥനകളില്‍ മുഴുകിയുമായിരിക്കും ഇസ്ലാം മതവിശ്വാസികള്‍ക്ക് ഇനിയുള്ള ദിവസങ്ങൾ. പരിശുദ്ധിയുടേയും മതസൗഹാര്‍ദത്തിന്റെയും കൂടിച്ചേരലുകളുടെയും കാലം കൂടിയാണ് ഇനിയുള്ള മുപ്പത് ദിനങ്ങള്‍. ഇഫ്താർ വിരുന്നുകളിലെ സൗഹൃദ സംഗമങ്ങളുമെല്ലാമായി ഓരോ വിശ്വാസിയും ഇനി പ്രാർഥനയുടെ തിരക്കുകളിലേയ്ക്ക്.

ഗള്‍ഫ് രാജ്യങ്ങളിലും ഇക്കുറി വ്യാഴാഴ്ചയാണ് റമദാൻ മാസം തുടങ്ങുക. ഇന്നലെ എവിടെയും മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടര്‍ന്ന് റമദാന്‍ വ്രതം വ്യാഴാഴ്ച ആരംഭിക്കുമെന്ന് ഗൾഫ് രാജ്യങ്ങൾ വ്യക്തമാക്കിയിരുന്നു. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളാണ് വ്യാഴാഴ്ച റമദാന്‍ നോമ്പിന് തുടക്കമാകുമെന്ന് അറിയിച്ചത്. ഒമാന്‍ ഇക്കാര്യത്തിൽ ഇന്നലെ അറിയിപ്പ് ഒന്നും നൽകിയിരുന്നില്ല.

 ഒമാന്‍റെ കാര്യത്തിലും അധികം വൈകാതെ തീരുമാനം ഉണ്ടാകുമെന്നാണ് വ്യക്തമാകുന്നത്. ചൊവ്വാഴ്ച സൗദി അറേബ്യയില്‍ എവിടെയും റമദാൻ മാസപ്പിറവി ദൃശ്യമാകാത്തതുകൊണ്ട് റമദാൻ വ്രതാരംഭം വ്യാഴാഴ്ച ആയിരിക്കുമെന്ന് തുമൈര്‍, സുദൈര്‍ എന്നീ പ്രധാന നിരീക്ഷണ കേന്ദ്രങ്ങളിലെ മാസപ്പിറവി സമിതിയാണ് അറിയിപ്പ് പുറത്തിറക്കിയത്. റമദാന് മുമ്പുള്ള അറബി മാസമായ ശഅ്ബാന്‍30പൂര്‍ത്തിയാക്കിയാണ് വ്യാഴാഴ്ച റമദാന്‍ മാസാരംഭം കുറിക്കുക.

Comments

Popular posts from this blog

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ