തലശേരി ആര്‍ച്ച് ബിഷപ്പിനെ സന്ദര്‍ശിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍
കണ്ണൂർ : ബി.ജെ.പി നേതാക്കള്‍ തലശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ജോസഫ് പാംപ്‌ളാനിയെ സന്ദര്‍ശിക്കുന്നതില്‍ ആശങ്കയില്ലെന്ന് കെ.പി.സി.സി .സി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി പറഞ്ഞു.തലശേരി ബിഷപ്പ് ഹൗസില്‍ ശനിയാഴ്ച്ച വൈകുന്നേരം ഏഴുമണിയോടെ തലശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പുമായി കൂടിക്കാഴ്ച്ച നടത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യജനാധിപത്യരാജ്യമാണ് ആര്‍ക്കും ആരെയും കാണാനും അവരുടെ അഭിപ്രായങ്ങള്‍ പറയാനുമുളള അവസരമുണ്ട്. ബി.ജെ.പിക്കും ഇതിനു സ്വാതന്ത്ര്യമുണ്ട്. അവരത് ചെയ്യുന്നതില്‍ തെറ്റില്ലെന്നുംഅതാണ് ഇന്ത്യാരാജ്യത്തിന്റെ ജനാധിപത്യമെന്നും കെ.സുധാകരന്‍ പറഞ്ഞു. സ്വാതന്ത്ര്യസമരകാലം മുതല്‍ രാജ്യത്തിന്റെ ചരിത്രമെടുത്ത് പരിശോധിച്ചു നോക്കിയാല്‍ ക്രൈസ്ത വിഭാഗമെന്നും മതേതര പാര്‍ട്ടിയായ കോണ്‍ഗ്രസിനോടൊപ്പം നിന്നവരാണെന്ന് കാണാം. സംസ്ഥാനത്തെ എല്ലാമതമേലധ്യക്ഷന്‍മാരുമായി നല്ല സ്‌നേഹബന്ധമാണ് കോണ്‍ഗ്രസ് വെച്ചു പുലര്‍ത്തുന്നത്.കര്‍ഷകരാണ് ക്രിസ്ത്യന്‍സമൂഹത്തിലെ ഏറ്റവും വലിയ വിഭാഗം. അവര്‍ ഇവിടെ കഷ്ടപ്പെടുകയാണ് എന്നും കര്‍ഷകന്റെ നട്ടെല്ലിനു പുറത്ത്‌വിശ്വാസത്തിന്റെ കോട്ടകെട്ടിയ മതമാണ് ക്രിസ്ത്യന്‍ മതം.അവരെ സംരക്ഷിക്കേണ്ട ബാധ്യത സഭയ്ക്കുണ്ട്. അതില്‍ ഒരു തെറ്റുമില്ല.റബര്‍ വില വര്‍ധിപ്പിക്കണമെന്ന് ബി.ജെ.പി സര്‍ക്കാരിനോട് രാഷ്ട്രീയ പരമായി ആവശ്യപ്പെടാന്‍ മാത്രമേ കോണ്‍ഗ്രസിന് കഴിയുകയുളളൂ.
ഞങ്ങള്‍ പാര്‍ലമെന്റില്‍ ഈക്കാര്യത്തില്‍ എത്രനോട്ടീസാണ് നല്‍കിയത്. അതില്‍ ഏതെങ്കിലും ഒന്ന് പരിഗണിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. അതുകൊണ്ടു തന്നെ ക്രൈസ്ത സമുദായത്തിനെ സ്വാധീനിക്കാന്‍ പോയിട്ട് ഒരു ചുക്കും ചെയ്യാന്‍ ബി.ജെ.പിക്ക് കഴിയില്ലെന്നും കെ.സുധാകരന്‍ പറഞ്ഞു.
Comments
Post a Comment