ലാമിനേറ്റഡ് ലൈസന്‍സുകള്‍ക്ക് വിട ; നാളെ മുതല്‍ ഡ്രൈവിങ് ലൈസന്‍സുകള്‍ സ്മാര്‍ട്ട്

സംസ്ഥാനത്ത് ഏഴ് സുരക്ഷാ ഫീച്ചറുകള്‍ ഉള്‍പ്പെടുന്ന പി.വി.സി പെറ്റ്ജി കാര്‍ഡിലുള്ള ഡ്രൈവിങ് ലൈസന്‍സ് നിലവില്‍ വരുന്നു.ലൈസന്‍സിന്റെ വിതരണോദ്ഘാടനം ഏപ്രില്‍ 20ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ധനകാര്യ വകുപ്പു മന്ത്രി കെ.എന്‍ ബാലഗോപാല്‍ പി.വി.സി പെറ്റ്ജി ഡ്രൈവിങ് ലൈസന്‍സ് ഏറ്റുവാങ്ങും. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ നിയമ മന്ത്രി പി. രാജീവ്, വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി, ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി ജി.ആര്‍ അനില്‍ എന്നിവര്‍ പങ്കെടുക്കും.
ഏഴിലധികം സുരക്ഷാ ഫീച്ചറുകളോടു കൂടിയ പി.വി.സി പെറ്റ് ജി കാര്‍ഡിലുള്ള ലൈസന്‍സ് ആണ് നിലവില്‍ വരുന്നത്. വൈകാതെ വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും സമാന രീതിയിലുള്ള കാര്‍ഡിലേക്ക് മാറുന്നതായിരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
*വാഹനവകുപ്പിന്റെ പോസ്റ്റ് 

നിലവാരമുള്ള ലൈസന്‍സ് കാര്‍ഡ് വേണമെന്ന മലയാളികളുടെ ദീര്‍ഘനാളത്തെ ആവശ്യം സഫലമാകുകയാണ്.
നിരവധി തടസ്സങ്ങളെ അതിജീവിച്ച്‌ ഏഴിലധികം സുരക്ഷാ ഫീച്ചറുകളോടു കൂടിയ പി വി സി പെറ്റ് ജി കാര്‍ഡിലുള്ള ലൈസന്‍സുകള്‍ നിലവില്‍ വരികയാണ്.
സീരിയല്‍ നമ്പർ , UV എംബളംസ്, ഗില്ലോച്ചെ പാറ്റേണ്‍, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്ബ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കല്‍ വേരിയബിള്‍ ഇങ്ക്, QR കോഡ് എന്നിങ്ങനെ ഏഴ് പ്രധാന സുരക്ഷാ ഫീച്ചറുകളാണ് ഡ്രൈവിംഗ് ലൈസന്‍സിനുള്ളത്. മിനിസ്ട്രി ഓഫ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേയ്‌സ് (MoRTH) ന്റെ മാനദണ്ഡ പ്രകാരമാണ് ലൈസന്‍സ് കാര്‍ഡ് ഡിസൈന്‍ ചെയ്തിട്ടുള്ളത്.
ഏപ്രില്‍ 20ന് ബഹു.മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ അവര്‍കള്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ബഹു . ഗതാഗത മന്ത്രി ശ്രീ. ആന്റെണി രാജു അവര്‍കള്‍ അധ്യക്ഷത വഹിക്കും.
ബഹുമാന്യരായ നിയമ, വ്യവസായ വകുപ്പു മന്ത്രി ശ്രീ. പി. രാജീവ്, വിദ്യാഭ്യാസ വകപ്പു മന്ത്രി ശ്രീ. വി.ശിവന്‍ കുട്ടി , ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി ശ്രീ. ജി. ആര്‍ അനില്‍ എന്നിവരുടെ മഹനീയ സാന്നിദ്ധ്യത്തില്‍ ബഹു. ധനകാര്യ വകുപ്പു മന്ത്രി ശ്രീ. കെ. എന്‍ ബാലഗോപാല്‍ അവര്‍കള്‍ പി വി സി പെറ്റ്ജി ഡ്രൈവിംഗ് ലൈസന്‍സ് ഏറ്റുവാങ്ങും.അധികം താമസിയാതെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും സമാന രീതിയിലുള്ള കാര്‍ഡിലേക്ക് മാറുന്നതായിരിക്കും.

Comments

Popular posts from this blog

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ