പ്ലസ് വണ്‍ പ്രവേശനത്തിന് വര്‍ഷങ്ങളായി നല്‍കിവന്ന ആനുകൂല്യം നിർത്താൻ ആലോചന
പത്താം ക്ലാസ്സിൽ പഠിച്ച അതേ സ്കൂളില്‍ പ്ലസ് വണ്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂള്‍ വെയിറ്റേജായി നല്‍കുന്ന രണ്ട് പോയിന്റ് നിറുത്തലാക്കാന്‍ ആലോചന.
ഇത് മെരിറ്റിനെ അട്ടിമറിക്കുമെന്ന പ്ലസ് വണ്‍ പ്രവേശനത്തിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍ കമ്മിറ്റിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധന വേണ്ടെന്ന് നിലവിലെ ഹയര്‍ സെക്കന്‍ഡറി ബാച്ചുകളില്‍ അധികമായി മാര്‍ജിനല്‍ സീറ്റ് അനുവദിക്കരുതെന്ന നിര്‍ദ്ദേശവും കമ്മിറ്റി മുന്നോട്ടുവയ്ക്കുന്നു.
50 കുട്ടികളാണ് ഒരു ബാച്ചിലെങ്കിലും പ്രവേശനം ആരംഭിച്ച ശേഷം കൂടുതല്‍ കുട്ടികളെ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ മാര്‍ജിനല്‍ സീറ്റുകള്‍ അനുവദിക്കാറുണ്ട്. ഇത് പഠന നിലവാരത്തെ ബാധിക്കും. വേണ്ടത്ര കുട്ടികളില്ലാത്ത ബാച്ചുകളുടെ എണ്ണം അതത് ജില്ലകളില്‍ കുറയ്ക്കാനും, ആവശ്യമുള്ളിടത്ത് കൂടുതല്‍ ബാച്ചുകള്‍ അനുവദിക്കാനുമുള്ള നിര്‍ദ്ദേശവുമുണ്ട്.
എന്നാല്‍, മതിയായ കുട്ടികളില്ലെന്ന കാരണത്താല്‍ തെക്കന്‍ ജില്ലകളിലെ ബാച്ചുകള്‍ കുറയ്ക്കുന്നത് ഗ്രാമീണ, ആദിവാസി മേഖലകളില്‍ പ്രവേശനത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന അഭിപ്രായം അദ്ധ്യാപകര്‍ക്കിടയിലുണ്ട്. വിവിധ ഘട്ടങ്ങളിലെ അലോട്ട്മെന്റ് സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഏകജാലക സോഫ്ട്‌വെയര്‍ തയാറാക്കിയ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ വിദഗ്ദ്ധരുമായി ചര്‍ച്ച ചെയ്യും. കമ്മിറ്റിയുടെ അന്തിമ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാരിനു സമര്‍പ്പിക്കും.
Comments
Post a Comment