ആധാർ സൗജന്യമായി പുതുക്കാം; ജൂൺ 14 വരെ

പത്ത് വർഷം മുമ്പ് അനുവദിച്ച ആധാർ കാർഡുകൾ ഓൺലൈൻവഴി സൗജന്യമായി പുതുക്കാൻ ജൂൺ 14 വരെ അവസരം. ഇതുവരെ അപ്ഡേഷൻ ഒന്നും ചെയ്തിട്ടില്ലാത്ത കാർഡുകൾ പുതുക്കാൻ തിരിച്ചറിയൽ രേഖകൾ, മേൽവിലാസ രേഖകൾ എന്നിവ http://myaadhaar.uidai.gov.in എന്ന വെബ്സൈറ്റിൽ സൗജന്യമായി അപ് ലോഡ് ചെയ്യാം.

മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചവർക്ക് മാത്രമേ ഓൺലൈൻ സംവിധാനം ഉപയോഗിക്കാനാവു. അക്ഷയ- ആധാർ കേന്ദ്രങ്ങൾ വഴി ഈ സേവനം ലഭ്യമാകുന്നതിന് 50 രൂപ ഫീസ് നൽകണം.

നവജാത ശിശുക്കൾക്കുൾപ്പെടെ ആധാറിന് എൻറോൾ ചെയ്യാം. 5 വയസിന് താഴെയുള്ള കുട്ടികളുടെ എൻറോൾമെന്റിന് ബയോമെട്രിക്സ് വിവരങ്ങൾ ശേഖരിക്കേണ്ടതില്ല. എന്നാൽ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റും മാതാപിതാക്കളിൽ ഒരാളുടെ ആധാറും ഹാജരാക്കണം.

കുട്ടികളുടെ ആധാർ ബയോമെട്രിക്സ് എന്നിവ 5, 15 വയസുകളിൽ നിർബന്ധമായും പുതുക്കണം. 5 വയസ്സുകാർക്ക് 7 വയസ് വരെയും 15 കാർക്ക് 17 വയസ് വരെയും പുതുക്കൽ സൗജന്യമാണ്. ഇത് കഴിഞ്ഞുള്ള എൻറോൾമെൻ്റിന് 100 രൂപ ഫീസ് നൽകേണ്ടി വരും.

Comments

Popular posts from this blog

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ