സിദ്ധരാമയ്യ 2 വർഷം, ഡികെ 3 വർഷം മുഖ്യമന്ത്രി ആകാൻ സാധ്യത
ബാംഗ്ലൂർ : കർണാടകയിൽ മുഖ്യമന്ത്രിക്കായി കോൺഗ്രസ് പുതിയൊരു ഫോർമുല രൂപീകരിച്ചതായി റിപ്പോർട്ട്. സിദ്ധരാമയ്യയെ ആദ്യ 2 വർഷത്തേക്കും ഇതിന് ശേഷം ഡികെ ശിവകുമാറിനെ അടുത്ത 3 വർഷത്തേക്കും മുഖ്യമന്ത്രിയാക്കാനാണ് പദ്ധതിയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോർട്ട്. ആദ്യ ടേമിൽ ഡികെയെ ഉപമുഖ്യമന്ത്രിയാക്കിയേക്കും. അതേസമയം, വെള്ളിയാഴ്ച അമാവാസിയായതിനാൽ സിദ്ധരാമയ്യരുടെ സത്യപ്രതിജ്ഞ നാളെ നടത്താനാണ് തീരുമാനമെന്നുമാണ് സൂചന.
Comments
Post a Comment