ബിജെപി മുക്തമായി ദക്ഷിണേന്ത്യ
ബാംഗ്ലൂർ : കേരളം, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രപ്രദേശ് തുടങ്ങിയ ബിജെപി ഇതര സര്‍ക്കാര്‍ ഭരിക്കുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പട്ടികയിലേക്ക് ഇനി കര്‍ണാടകയും.കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തോടെ ദക്ഷിണേന്ത്യയില്‍ ഉണ്ടായിരുന്ന ഏക സംസ്ഥാനത്തിന്റെ അധികാരം നഷ്ടമായിരിക്കുകയാണ് ബിജെപിക്ക്. കഴിഞ്ഞ രണ്ടു ടേമായി കേന്ദ്രത്തില്‍ അധികാരത്തില്‍ തുടരുന്ന ബിജെപിക്ക് പാന്‍ ഇന്ത്യന്‍ രാഷ്ട്രീയ പാര്‍ട്ടിയെന്ന പ്രതിച്ഛായ നല്‍കിയിരുന്നത് കര്‍ണാടയില്‍ ഉണ്ടായിരുന്ന അധികാരമാണ്. എന്നാല്‍ 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലായി വിശേഷിപ്പിക്കുന്ന കര്‍ണാടക നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ പരാജയം ബിജെപിയെ വീണ്ടും ‘ഉത്തരേന്ത്യന്‍ ഹിന്ദുത്വ പാര്‍ട്ടി ‘ എന്ന വിശേഷണത്തിലേക്ക് ഒതുക്കിയിരിക്കുകയാണ്.
Comments
Post a Comment