മൈസൂരുവില്‍ കാറും ബസും കൂട്ടിയിടിച്ചു ; പത്തുപേര്‍ മരിച്ചു, മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍

മൈസൂർ : ഇന്നോവ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് 10 പേർ മരിച്ചു. ബെല്ലാരി സംഗനക്കൽ സ്വദേശികളാണ് മരിച്ചത്. വിനോദയാത്രയ്‌ക്കെത്തിയ 13 പേരടങ്ങുന്ന സംഘമാണ് കാറിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ മൂന്ന് പേർ ആശുപത്രിയിലാണ്.മൈസൂരുവിലെ ടി നരസിപുരയിലാണ് സംഭവം. ചാമുണ്ഡി ഹിൽസിൽ പോയി തിരികെ റെയിൽവേ സ്റ്റേഷനിലേക്ക് പോകവേയാണ് അപകടമുണ്ടായത്. എസ്‍യുവി കാർ അപകടത്തിൽ പൂർണമായും തകർന്നു. ഇതിനുള്ളിൽ നിന്ന് ആളുകളെ പുറത്തെടുക്കാൻ നാട്ടുകാരും പൊലീസ് ഏറെ ബുദ്ധിമുട്ടി.ബെല്ലാരിയിലെ സംഗനക്കൽ സ്വദേശികളാണ് മരിച്ചത്.
ചാമുണ്ഡി ഹിൽസിൽ പോയി തിരികെ റെയിൽവേ സ്റ്റേഷനിലേക്ക് പോവുകയായിരുന്നു ഇവർ. ഇതിനിടെയാണ് അപകടമുണ്ടായത്. മൂന്ന് സ്ത്രീകളും, മൂന്ന് കുട്ടികളും ഉൾപ്പെടെയാണ് മരിച്ചത്. കുട്ടികളിൽ ഒരു പെൺകുട്ടിയും രണ്ട് ആൺകുട്ടികളുമുണ്ട്.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ