2023ല്‍ ലോകത്തിലെ ഏറ്റവും മെച്ചപ്പെട്ട എയര്‍ലൈനായി കുവൈത്ത് എയര്‍വേയ്‌സ് തെരഞ്ഞെടുക്കപ്പെട്ടു

കുവൈത്ത് എയര്‍വേയ്‌സ് 2023ല്‍ ലോകത്തിലെ ഏറ്റവും മെച്ചപ്പെട്ട എയര്‍ലൈനായി തെരഞ്ഞെടുത്തു. അന്താരാഷ്ട്ര എയര്‍ ട്രാൻസ്പോര്‍ട്ട് റേറ്റിങ് ഓര്‍ഗനൈസേഷനായ സ്കൈട്രാക്സ് റേറ്റിങിലാണ് കുവൈത്തിന്റെ മുന്നേറ്റം.54-ാമത് പാരീസ് എയര്‍ ഷോയില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ കുവൈത്ത് എയര്‍വേയ്‌സ് ചെയര്‍മാൻ ക്യാപ്റ്റൻ അലി അല്‍ ദുഖാൻ പുരസ്കാരം ഏറ്റുവാങ്ങി.
നേട്ടത്തില്‍ അഭിമാനമുണ്ടെന്നും ജീവനക്കാരുടെ അശ്രാന്ത പരിശ്രമത്തിന്റെയും പ്രയത്നത്തിന്റെയും പ്രതിഫലനമാണിതെന്നും അല്‍ ദുഖാൻ പറഞ്ഞു. ദേശീയ വിമാനകമ്പനിയായ കുവൈത്ത് എയര്‍വേയ്‌സ് ആഗോളതലത്തില്‍ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ