500 എയർബസ് വിമാനങ്ങൾ വാങ്ങാൻ ഇൻഡിഗോ ; എയർ ഇന്ത്യയുടെ റെക്കോർഡ് തകരും
ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ വിമാന കരാര്‍ നല്കാൻ ഒരുങ്ങി രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്ബനിയായ ഇൻഡിഗോ.
500 എയര്‍ബസ് എ320 നിയോ ഫാമിലി വിമാനങ്ങളുടെ ഓര്‍ഡര്‍ ഇന്ന് എയര്‍ലൈൻ ബോര്‍ഡ് അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. എയര്‍ബസ് എ320 നിയോ ഫാമിലിയില്‍ A320 നിയോ, A321 നിയോ A321 എക്‌സ് എല്‍ ആര്‍ വിമാനങ്ങള്‍ ഉള്‍പ്പെടുന്നു. ഓര്‍ഡറിന്റെ മൂല്യം ഏകദേശം 500 ബില്യണ്‍ ഡോളറായിരിക്കും, എന്നാല്‍ വലിയ ഓര്‍ഡറുകള്‍ക്ക് കനത്ത കിഴിവ് ലഭിക്കുന്നതിനാല്‍ യഥാര്‍ത്ഥ മൂല്യം ചെറുതായിരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
ഇന്ത്യൻ വ്യോമഗതാഗത ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ ചുവടുവെപ്പിനാണ് രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്ബനിയായ ഇൻഡിഗോ ഒരുങ്ങുന്നത്. എയര്‍ബസില്‍ നിന്ന് 500 A320 വിമാനങ്ങള്‍ വാങ്ങുമെന്ന് ഇൻഡിഗോ തിങ്കളാഴ്ച വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. അടുത്തിടെ എയര്‍ ഇന്ത്യ ഒപ്പിട്ട 470 വിമാനങ്ങള്‍ വാങ്ങാനുള്ള കരാറിന് പിന്നാലെയാണ് ഇൻഡിഗോയുടെ പുതിയ നീക്കം.
മാര്‍ച്ചില്‍ എയര്‍ ഇന്ത്യ നടത്തിയ വിമാനം കരാറിനേക്കാള്‍ വലുതായിരിക്കും ഇത്. ടാറ്റായുടെ ഉടമസ്ഥതയിലെത്തി ഒരു വര്‍ഷത്തിന് ശേഷം 70 ബില്യണ്‍ ഡോളറിന്റെ 470 വിമാനങ്ങള്‍ക്ക് എയര്‍ ഇന്ത്യ ഓര്‍ഡര്‍ നല്‍കിയിരുന്നു.
വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാര്‍ ജൂണ്‍ 19 ന് പാരിസ് എയര്‍ ഷോയില്‍വെച്ച് ഇൻഡിഗോ ബോര്‍ഡ് ചെയര്‍മാൻ വി. സുമന്ത്രനും ഇൻഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്സും എയര്‍ബസ് സിഇഒ ഗില്ലോം ഫോറിയും എയര്‍ബസ് ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ ആൻഡ് ഹെഡ് ഓഫ് ഇന്റര്‍നാഷണല്‍ ക്രിസ്റ്റിയൻ ഷെററും ചേര്‍ന്ന് ഒപ്പുവെച്ചു. വ്യോമഗതാഗത ചരിത്രത്തിലെ ഏറ്റവും വലിയ വിപണന കരാറാണിതെന്ന് എയര്‍ബസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ഇന്ത്യയുടെ ആഭ്യന്തര വ്യോമയാന വിപണി വിഹിതത്തിന്റെ 60 ശതമാനവും ഇൻഡിഗോയുടെതാണ്. ഓര്‍ഡറിലെ 500 വിമാനങ്ങളില്‍ 300 എണ്ണം എ 321 നിയോ, എ 321 എക്സ്‌എല്‍ആര്‍ വിമാനങ്ങളായിരിക്കും. ഈ വിമാനങ്ങള്‍ക്ക് എട്ട് മണിക്കൂര്‍ വരെ പ്രവര്‍ത്തിപ്പിക്കാൻ കഴിയും, യൂറോപ്പിലേക്ക് പ്രവര്‍ത്തനം വിപുലീകരിക്കാനുള്ള എയര്‍ലൈനിന്റെ പദ്ധതിയുടെ ഭാഗമാണിത്. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയുമായി നേരിട്ടുള്ള മത്സരത്തിലാണ്. ഇൻഡിഗോ.
Comments
Post a Comment