പ്ലസ് വൺ ഏകജാലജ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു.
കോഴിക്കോട് : പ്ലസ് വൺ ഏകജാലജ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. ഇന്ന് വൈകുന്നേരം നാല് മണിക്ക് പ്രസിദ്ധീകരിക്കും എന്നാണ് അറിയിച്ചിരുന്നത് എങ്കിലും നേരത്തേ പ്രസിദ്ധീകരിക്കുക ആയിരുന്നു.
https://school.hscap.kerala.gov.in/index.php/candidate_login/ കാൻഡിഡേറ്റ് ലോഗിൻ വഴി യൂസർ നെയിമും പാസ് വേർഡും നൽകി പരിശോധിക്കാം.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽ അലോട്ട്മെന്റ് പരിശോധിക്കാം. പ്രോസ്പക്ടസ് മാനദണ്ഡങ്ങൾ അനുസരിച്ച് സാധുതയുള്ള അപേക്ഷകളും ഓപ്ഷനുകളുമാണ് അലോട്ട്‌മെന്റിന് പരിഗണിച്ചിട്ടുള്ളത്.
ജൂൺ 15 ന് വൈകിട്ട് 5 മണി വരെ അപേക്ഷകർക്ക് ട്രയൽ അലോട്ട്‌മെന്റ് ലിസ്റ്റ് പരിശോധിക്കാം. ആദ്യ അലോട്ട്‌മെൻറിന് മുൻപായി അപേക്ഷയിൽ എന്തെങ്കിലും മാറ്റം വരുത്താനുള്ള അവസാന അവസരം കൂടിയാണ്.
Comments
Post a Comment