എം. വി . ആർ സ്നേക്ക് പാർക്ക് & സൂവിലെ 'കാ ' യും മക്കളും
പാപ്പിനിശ്ശേരി : എം. വി. ആർ സ്നേക്ക് പാർക്ക് & സൂവിലെ ' കാ ' എന്ന പെരുമ്പാമ്പിന്റെ മുട്ട വിരിഞ്ഞു ഇറങ്ങിയത് 23 കുഞ്ഞുങ്ങൾ . ഇംഗ്ലീഷ് എഴുത്തുകാരൻ ശ്രി. റുഡ്യാർഡ് കിപ്പ്ലിങിന്റെ പ്രശസ്തമായ ജംഗിൾ ബുക്കിലെ പാമ്പിന്റെ പേരോട് കൂടിയ 'കാ ' കഴിഞ്ഞ.ഏപ്രിൽ മാസം ഏഴാം തീയ്യതിയാണ് പേരോട് കൂടിയ 'കാ ' കഴിഞ്ഞ മുപ്പത്തിരണ്ടു മുട്ടകൾ ഇട്ടത് . പെരുമ്പാമ്പുകൾ അടയിരിക്കാറുണ്ടെങ്കിലും സ്നേക്ക് പാർക്കിൽ വിരിഞ്ഞ മുട്ടകൾ എല്ലാം തന്നെ പ്രത്യേകമായി വെച്ചു വിരിയിച്ചെടുക്കുകയായിരുന്നു . 65 ദിവസം എടുത്ത് ജൂൺ പതിനൊന്നാം തീയ്യതിയാണ് മുട്ടകൾ വിരിഞ്ഞത് . എല്ലാ കുഞ്ഞുങ്ങളും ആരോഗ്യവാന്മാരായിരിക്കുന്നു .
പൈത്തൺ മൊളൂറസ് എന്ന ശാസ്ത്രീയ നാമമുള്ള പെരുമ്പാമ്പ് 91 കിലോ . ഗ്രാം. വരെ ഭാരം ഉണ്ടാകാറുണ്ട് . ജീവനുള്ള മൃഗങ്ങളെ ആണ് ഇവ ആഹാരമാക്കാറുള്ളത് . പക്ഷികൾ, ഉരഗങ്ങൾ, ഉഭയജീവികൾ എന്നിവയാണ് പ്രധാന ആഹാരം. വിഷമില്ലാത്തവയാണ് പെരുമ്പാമ്പുകൾ . മറ്റ് ജീവികളെ വരിഞ്ഞു മുറുക്കി കൊല്ലുന്നവയാണ്.ഡിസംബർ- ജനുവരി മാസങ്ങളിലാണ് ഇണ ചേരുന്നത് . 58 മുതൽ 90 ദിവസം വരെ മുട്ട വിരിയാൻ എടുക്കാറുണ്ട് . ഒരു പ്രാവശ്യം എട്ടു മുതൽ നൂറു വരെ മുട്ടകൾ ഇടാറുണ്ട് . ജൂൺ മാസം 9 നു സ്നേക്ക് പാർക്കിലെ 'മാനസ ' എന്ന അണലി 25 കുഞ്ഞുങ്ങളെ പ്രസവിച്ചിരുന്നു.
2023 ജനുവരി മുതൽ നിരവധി പുതിയ അതിഥികൾ സ്നേക്ക് പാർക്ക് കുടുംബത്തിലേക്ക് എത്തിയിരുന്നു . 'കല്യാണി ' എന്ന നീർക്കോലിയുടെ കുഞ്ഞുങ്ങൾ; റാൻ, ഇവ , നോവ എന്ന എമു കുഞ്ഞുങ്ങൾ; കേശു എന്ന തൊപ്പിക്കുരങ്ങ്; ബെല്ല എന്ന വിറ്റാക്കർ മണ്ണൂലി പാമ്പിന്റെ കുഞ്ഞുങ്ങൾ; വാസുകി , മാനസ എന്നീ അണലി പാമ്പിന്റെ കുഞ്ഞുങ്ങൾ, ഏറ്റവും ഒടുവിലായി ' കാ ' എന്ന പെരുമ്പാമ്പിന്റെ കുഞ്ഞുങ്ങൾ കൂടി സ്നേക്ക് പാർക്ക് കുടുംബത്തിലേക്ക് ചേരുകയാണ്.
Comments
Post a Comment