സംസ്ഥാന എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റ് നാളെ പ്രസിദ്ധീകരിക്കും : മന്ത്രി ഡോ. ബിന്ദു

തിരുവനന്തപുരം : 2023 ലെ സംസ്ഥാന എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റ് നാളെ (19.06.2023 തിങ്കളാഴ്ച ) പ്രസിദ്ധീകരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ.
ആര്‍ ബിന്ദു .നാളെ വൈകിട്ട് മൂന്നു മണിക്ക്‌ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി റാങ്ക് ലിസ്റ്റ് പ്രഖ്യാപിക്കുക.

2023-24 അധ്യയന വര്‍ഷത്തെ സംസ്ഥാന എഞ്ചിനീയറിംഗ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ 2023 മെയ് 17 നാണ് നടന്നത്. മൂല്യനിര്‍ണ്ണയത്തിന് ശേഷം പ്രവേശനപരീക്ഷയുടെ സ്‍കോര്‍ 2023 മെയ് 31ന് പ്രസിദ്ധീകരിച്ചിരുന്നു.യോഗ്യതാപരീക്ഷയുടെ മാര്‍ക്കുകള്‍ കൂടി സമീകരിച്ചുകൊണ്ടുള്ള എഞ്ചിനീയിറിംഗ് റാങ്ക് ലിസ്റ്റാണ് തിങ്കളാഴ്ച പ്രസിദ്ധപ്പെടുത്തുന്നതെന്നും മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ