ഇളയ ദളപതിക്ക് ഇന്ന് പിറന്നാൾ
പിറന്നാള്‍ ദിനത്തില്‍ അമ്ബരപ്പിച്ച് വിജയ്, ലിയോ ഫസ്റ്റ്‌ലുക്ക് കണ്ട് ഞെട്ടി ആരാധകര്‍.വിജയ് നായകനായെത്തുന്ന ലോകേഷ് കനകരാജ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. താരത്തിന്റെ പിറന്നാള്‍ ദിനത്തിലാണ് ഫസ്റ്റ് ലുക്ക് പുറത്തുവന്നത്.
കൃത്യം 12 മണിക്ക് തന്നെ പോസ്റ്റര്‍ റിലീസായി. കൈയില്‍ രക്തം പുരണ്ട ചുറ്റികയുമായുള്ള വിജയ് ആണ് പോസ്റ്ററിലുള്ളത്.
വിജയ് സിനിമയിലൂടെ ഫസ്റ്റ് ലുക്ക് ഇത്രയും വൈലന്റ് ലുക്കില്‍ ആദ്യമായാണ് പുറത്തിറങ്ങുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. നേരത്തെ സ്വര്‍ണനിറത്തിലായിരുന്ന ലിയോ ടൈറ്റില്‍ പോലും ചുവന്ന നിറത്തിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കൊടുത്തിരിക്കുന്നത്.
Comments
Post a Comment