എഐ കാമറകള്‍ ; സംസ്ഥാനത്തെ വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി നാളെ മുതല്‍ പ്രാബല്യത്തില്‍
സംസ്ഥാനത്ത് വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി നാളെ (01-07-2023)മുതൽ പ്രാബല്യത്തിൽ വരും. ഗതാഗത മന്ത്രി ആന്റണി രാജവിന്റെ അധ്യക്ഷതയിൽ ജൂൺ 14ന് ചേർന്ന യോഗത്തിൽ തീരുമാനിച്ചത്.
റോഡപകടങ്ങൾ കൂടുതലും ഉണ്ടാകുന്നത് ഇരുചക്ര വാഹനങ്ങൾ മൂലമാണ്. ഈ സാഹചര്യത്തിലാണ് ഇരുപക വാഹനങ്ങളുടെ വേഗപരിധി കുറയ്ക്കാൻ തീരുമാനിച്ചത്. മുച്ചക്ര വാഹനങ്ങളുടെയും സ്കൂൾ ബസുകളുടെയും വേഗപരിധി നിലവിലുള്ള 50 കിലോമീറ്ററായി തന്നെ നിലനിർത്താനാണ് തീരുമാനം.
ഒൻപത് സീറ്റുവരെയുള്ള വാഹനങ്ങൾ: ആറ് വരി ദേശീയപാത 110 കിലോമീറ്റർ, നാല് വരി ദേശീയ പാത-100 കി.മീ (മുൻപ് 90 മണിക്കൂറിൽ കിലോമീറ്റർ ആയിരുന്നു ഇത്). മറ്റുള്ള ദേശീയപാത, എംസി റോഡ്, സംസ്ഥാനപാത നാലുവരിപാത എന്നിവയിൽ 90 കിലോമീറ്റർ ആണ് പുതുക്കിയ വേഗപരിധി (നേരത്തെ 85 കിലോ മീറ്റർ ആയിരുന്നിത്. മറ്റുള്ള സംസ്ഥാനപാതകളിലും പ്രധാന ജില്ല റോഡുകളിലും മുൻപുണ്ടായിരുന്ന പരമാവധി 80 കിലോമീറ്റർ വേഗതയിൽ തന്നെ വാഹനങ്ങൾ ഓടിക്കാം. മറ്റ് റോഡുകളിൽ പഴയ വേഗപരിധിയായ മണിക്കൂറിൽ 70 കിലോമീറ്റർ തുടരും. നഗര റോഡുകളിലും മുൻപത്തേതുപോലെ 50 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാം.
ഒൻപത് സീറ്റിന് മുകളിലുള്ള ലൈറ്റ്, മീഡിയം ഹെവി മോട്ടോർ വാഹനങ്ങൾ: ആറുവരി ദേശീയപാതയിൽ മണിക്കൂറിൽ 96 കിലോമീറ്റർ ആണ് വേഗത, നാലുവരി ദേശീയപാതയിൽ 90 കിലോമീറ്റർ വേഗത (നേരത്തെ ഇവ മണിക്കൂറിൽ 70 കിലോമീറ്റർ ആയിരുന്നു). മറ്റ് ദേശീയപാത, എംസി റോഡ്, നാലുവരി സംസ്ഥാനപാത എന്നിവയിൽ 85 കിലോമീറ്റർ (65 കിലോമീറ്റർ ആയിരുന്നു പഴയ വേഗപരിധി).
മറ്റ് സംസ്ഥാന പാതകളിലും പ്രധാന ജില്ല റോഡുകളിലും ഉണ്ടായിരുന്ന മണിക്കൂറിൽ 65 കിലോമീറ്റർ വേഗം മാറ്റി 80 കിലോമീറ്റർ ആക്കി. മറ്റുറോഡുകളിൽ 70 കിലോമീറ്ററും (മുൻപ് 60 കി.മീ ആയിരുന്നു) നഗര റോഡുകളിൽ പഴയ പോലെ 50 കിലോമീറ്റർ വേഗപരിധി തന്നെ തുടരും.
ലൈറ്റ് മീഡിയം ഹെവി വിഭാഗത്തിൽപ്പെട്ട ചരക്ക് വാഹനങ്ങൾ: ആറുവരി, നാലുവരി ദേശീയ പാതകളിൽ ജൂലൈ ഒന്ന് മുതൽ 80 കിലോമീറ്റർ ആണ് പരമാവധി വേഗം. നേരത്തെ 70 കി.മീ ആയിരുന്നു, ദേശീയ പാതയുടെ മറ്റു റോഡുകളിലും സംസ്ഥാന പാതകളിലും വേഗപരിധി 70 കി.മീ ആക്കി ഉയർത്തി (പഴയ വേഗപരിധി 65 കി.മീ). മറ്റ് സംസ്ഥാന പാതകളിലെയും പ്രധാന ജില്ല റോഡുകളിലെയും വേഗപരിധി 60ൽ നിന്നും 65 കി.മീ ആക്കിയിട്ടുണ്ട്.
Comments
Post a Comment