സംസ്ഥാനത്ത് കോഴിയിറച്ചി വിലയിൽ വൻ വർധന
തിരുവനന്തപുരം : സംസ്ഥാനത്ത് കോഴി ഇറച്ചി വിലയിൽ വൻ വർധന. ഒരു കിലോ കോഴി ഇറച്ചിയ്ക്ക് വില 220 മുതൽ 250 വരെയായി. കോഴി വില 160 മുതൽ 170 രൂപ വരെയാണ്.
കോഴിവില കൂടിയതോടെ കോഴിമുട്ടയുടെ വിലയും വർധിച്ചു. ഒരു കോഴി മുട്ടയ്ക്ക് 6 രൂപയാണ് നിലവിലെ വില. 4-5 രൂപയായിരുന്ന മുട്ടയ്ക്കാണ് നിലവിൽ 6 രൂപയായത്.
ചൂട് കൂടിയതോടെ ഉത്പാദനം കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമെന്ന് ഫാം ഉടമകൾ പറയുന്നു. എന്നാൽ അനാവശ്യമായി ഫാം ഉടമകൾ വില വർധിപ്പിക്കുന്നുവെന്നാണ് വ്യാപാരികളുടെ പരാതി.
Comments
Post a Comment