സ്വര്‍ണവില വീണ്ടും കൂടി; 16 ദിവസത്തിനിടെ വര്‍ധിച്ചത് 1200 രൂപ
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. 400 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,480 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് സ്വര്‍ണവില. ഗ്രാമിന് 50 രൂപയാണ് ഉയര്‍ന്നത്. 5560 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
Comments
Post a Comment