കീം 2023: താത്കാലിക കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2023 ലെ എഞ്ചിനീയറിംഗ് കോഴ്‌സുകളിലേക്കുള്ള (കീം 2023) പ്രവേശനത്തിന് അപേക്ഷ നല്‍കിയവരുടെ വിവിധ കാറ്റഗറി/കമ്മ്യൂണിറ്റി സംവരണം/ഫീസാനുകൂല്യം എന്നിവയ്ക്ക് അര്‍ഹരായവരുടെ താത്കാലിക ലിസ്റ്റ് www.cee.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു.
നിശ്ചിത തീയതിക്കകം കാറ്റഗറി/കമ്മ്യൂണിറ്റി/നേറ്റിവിറ്റി/വരുമാനം പ്രത്യേക സംവരണം എന്നിവ തെളിയിക്കുന്നതിനുള്ള ആധികാരിക രേഖകള്‍ പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചവരെ ഉള്‍പ്പെടുത്തിയാണ് കാറ്റഗറി ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.

കാറ്റഗറി പട്ടിക സംബന്ധിച്ച്‌ സാധുവായ പരാതികള്‍ കീം ആപ്ലിക്കേഷൻ നമ്ബര്‍, പേര് എന്നിവ ഉള്‍പ്പെടെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഇ-മെയില്‍ (ceekinfo.cee@kerala.gov.in) മുഖേന ജൂലൈ 20 വൈകുന്നേരം 4 മണിക്കകം അറിയിക്കണം. വിശദവിവരങ്ങള്‍ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക. ഹെല്‍പ് ലൈൻ നമ്ബര്‍ : 0471-2525300.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ