ഇന്ന് കാർഗിൽ വിജയദിനം; വീരസ്മരണകൾക്ക് 24 വയസ്

കാർഗിലിലേക്ക് നുഴഞ്ഞുകയറിയവരെ തുരത്തി ഇന്ത്യൻ സൈന്യം നേടിയ ഐതിഹാസിക വിജയത്തിന്റെ ഓർമയായ കാർഗിൽ വിജയ് ദിവസ് രാജ്യം ഇന്ന് ആചരിക്കും.
രാഷ്ട്രപതി ദ്രൗപദി മുർമു ഉൾപ്പെടെയുള്ളവർ ധീര സൈനികരുടെ ഓർമകൾക്ക് പ്രണാമമർപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യ ഗേറ്റിലെ അമർ ജവാൻ ജ്യോതിയിൽ എത്തും. ലഡാക്കിലെ ച‌ടങ്ങിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പങ്കെടുക്കും.
 
കാർഗിൽ സന്ദേശവുമായി ഡൽഹിയിൽ നിന്ന് കശ്മീരിലെത്തുന്ന വനിതകളുടെ ബൈക്ക് റാലി ഇക്കുറി സവിശേഷതയാണ്. 1999ലെ ശൈത്യകാലത്ത് പാക്ക് പട്ടാളം ഭീകരരുടെ സഹായത്തോടെ കാർഗിലിലെ പോസ്റ്റുകൾ പിടിച്ചടക്കി.

ഇവരെ തുരത്താനായി ‘ഓപ്പറേഷൻ വിജയ്’ എന്ന പേരിൽ ഇന്ത്യ നടത്തിയ സൈനിക നടപടി രണ്ടര മാസത്തോളം നീണ്ടു. പാക്കിസ്ഥാൻ പിടിച്ചെടുത്ത പ്രദേശങ്ങളെല്ലാം തിരിച്ചു പിടിച്ച ഇന്ത്യ ജൂലൈ 26ന് കാർഗിലിൽ വിജയം പ്രഖ്യാപിച്ചു.

ഈ ദിവസത്തിന്റെ ഓർമയാണ് കാർഗിൽ വിജയ് ദിവസമായി ആചരിക്കുന്നത്.

Comments