4ജി കണക്റ്റിവിറ്റി, വില 16,000 രൂപ ; ജിയോ ബുക്ക് ജൂലായ് 31ന്
റിലയൻസിന്റെ ആദ്യ ലാപ്ടോപ്പായ ജിയോബുക്ക് ജൂലായ് 31 ന് വിപണിയിലെത്തും. 2022 ഒക്ടോബറില്‍ തന്നെ ലാപ്ടോപ്പ് ഔദ്യോഗികമായി കമ്ബനി അവതരിപ്പിച്ചിരുന്നു. സിംകാര്‍ഡ് ഇടാനുള്ള സൗകര്യവും 4ജി കണക്റ്റിവിറ്റിയുമുള്ള ലാപ്ടോപ്പ് ആണിത്.
ഒട്ടുമിക്ക ആൻഡ്രോയിഡ് ആപ്പുകളും പ്രവര്‍ത്തിക്കുന്ന ജിയോ ഓഎസ് ആണ് ജിയോബുക്കിലുള്ളത്. വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്.
11.6 ഇഞ്ച് എച്ച്‌ഡി (1366 x 768) ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 662 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ലാപ്ടോപ്പില്‍ രണ്ട് ജിബി റാമും 32 ജിബി സ്റ്റോറേജമുണ്ട്. അധിക സ്റ്റോറേജിനായി മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടും നല്‍കിയിട്ടുണ്ട്. 128 ജിബി വരെയുള്ള മെമ്മറി കാര്‍ഡുകള്‍ ഇതില്‍ ഉപയോഗിക്കാം. 5000 എംഎഎച്ച് ബാറ്ററിയില്‍ 8 മണിക്കൂര്‍ നേരം ചാര്‍ജ് കിട്ടും. ജിയോ സ്റ്റോര്‍ വഴി 16000 രൂപയ്ക്ക് ജിയോ ബുക്ക് വാങ്ങാം. ആമസോണിലും ഈ ലാപ്ടോപ്പ് ലഭിക്കും.
Comments
Post a Comment