സിനിമ നടൻ മാത്രമല്ല അറിയപ്പെടുന്ന ഒരു സംരംഭകൻ കൂടിയാണ് അരവിന്ദ് സ്വാമി
ഒരു സിനിമ നടൻ എന്ന നിലയിൽ മാത്രമാകും അരവിന്ദ് സ്വാമിയെ അറിയുക.എന്നാൽ സിനിമ നടൻ മാത്രമല്ല അറിയപ്പെടുന്ന ഒരു സംരംഭകൻ കൂടി ആണ് അരവിന്ദ് സ്വാമി.അദ്ദേഹം തുടങ്ങിയ ടാലന്റ് മാക്സിമസ് എന്ന കമ്പനി പേ റോൾ പ്രോസസ്സിംഗ്, താത്കാലിക ജീവനക്കാരെ നിയമിക്കൽ തുടങ്ങിയ സേവനങ്ങൾ നൽകുന്നു.ബെസ്റ്റ് സർവീസ് പ്രൊവൈഡർ ഇൻ എച്ച് ആർ ബെസ്റ്റ് പേ റോൾ ഔട്ട് സോഴ്സിങ് പാർട്ട്ണർ എന്നിങ്ങനെ വിവിധ അവാർഡുകൾ ലഭിച്ചിട്ടുള്ള ടാലന്റ് മാക്സിമസ് എന്ന കമ്പനിയുടെ മൂല്യം 2022 ൽ 418 മില്യൺ ഡോളറായിരുന്നു (3300 കോടി രൂപ) എന്നാണ് റോക്കറ്റ് റീച്ച് പോലെയുള്ള ട്രാക്കിംഗ് പോർട്ടലുകൾ റിപ്പോർട്ട് ചെയ്യുന്നത്.കമ്പനിയടെ ചുമതലകളിൽ സ്വാമി ഇപ്പോഴും തുടരുന്നു.
1991 -ൽ തന്റെ 20-ാം വയസിൽ മണിരത്നത്തിന്റെ ദളപതി എന്ന സിനിമയിലൂടെ ആയിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം.മണിരത്നത്തിന്റെ തന്നെ 1992 ൽ പുറത്തിറങ്ങിയ റോജ, 1995 ൽ പുറത്തിറങ്ങിയ ബോംബെ എന്നീ സിനിമകളിലൂടെ സ്വാമി ജനഹൃദയങ്ങൾ വീണ്ടും വീണ്ടും കീഴടക്കി.
തുടരെത്തുടരെ ഹിറ്റുകൾ. രജനിക്കും കമലിനും ശേഷം അരവിന്ദ് സ്വാമി എന്ന് പോലും അക്കാലത്ത് പറയപ്പെട്ടു.1990 കളുടെ അവസാനത്തിൽ അരവിന്ദ് സ്വാമി തന്റെ സിനിമാ ജീവിതം അവസാനിപ്പിച്ച് പിതാവിന്റെ ബിസിനസ് കൈകാര്യം ചെയ്യാൻ തീരുമാനിച്ചു.അങ്ങനെ അരവിന്ദ് സ്വാമി, വി ഡി സ്വാമി ആൻഡ് കമ്പനിയിലും പിന്നീട് ഇന്റർപ്രോ ഗ്ലോബലിലും ജോലി ചെയ്തു.2005 -ൽ ആണ് അരവിന്ദ് സ്വാമി ടാലന്റ് മാക്സിമസ് എന്ന കമ്പനി സ്ഥാപിക്കുന്നത്.എന്നാൽ അക്കാലത്ത് തന്നെ, 2005 -ൽ ഉണ്ടായ ഒരു അപകടത്തെ തുടർന്ന് സ്വാമിയുടെ കാൽ ഭാഗികമായി തളരുകയും 4 - 5 വർഷത്തോളം ഇതിന്റെ ചികിത്സയിൽ കഴിയേണ്ടി വരുകയും ചെയ്തു.
Comments
Post a Comment