ഡോ.എ.പി.ജെ അബ്ദുല്‍ കലാം വിട പറഞ്ഞിട്ട് ഇന്നേക്ക് എട്ടു വര്‍ഷം

ഭാരതീയരെ അതിരുകളില്ലാതെ സ്വപ്നം കാണാന്‍ പഠിപ്പിച്ച ഡോ.എപിജെ അബ്ദുല്‍ കലാം വിട പറഞ്ഞിട്ട് ഇന്നേക്ക് എട്ടു വര്‍ഷം. ഭാരതത്തിന്റെ ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളര്‍ച്ചക്കും, രാഷ്ട്രത്തിന്റെ യുവതയുടെ സമ്പൂര്‍ണ വികാസത്തിനും വിലമതിക്കാനാവാത്ത സംഭാവനകള്‍ അദ്ദേഹം നല്‍കി.
ഇന്ത്യന്‍ യൗവനത്തിനു ലാളിത്യം, സത്യസന്ധത എന്നിവ പഠിപ്പിച്ച കര്‍മനിരതനായ ധിഷണാശാലിയായിരുന്നു അബ്ദുല്‍ കലാം. രാജ്യത്തിന്റെ രാഷ്ട്രപതി പദത്തില്‍ ഇരിക്കുമ്പോഴും കൊച്ചു കുട്ടികളോട് പോലും അനുഭാവപൂര്‍വം പെരുമാറിയിരുന്ന വിശിഷ്ട വ്യക്തിത്വമായിരുന്നു. മികച്ച അധ്യാപകന്‍, ഗവേഷകന്‍, എഴുത്തുകാരന്‍- വിശേഷണങ്ങള്‍ അനവധിയാണ്.

രാമേശ്വരത്തെ ദരിദ്ര കുടുംബത്തില്‍ ജനിച്ച ഒരു ബാലന്‍ ഇന്ത്യന്‍ മിസൈല്‍ സാങ്കേതിക വിദ്യയുടെ തലതൊട്ടപ്പനായ കഥ ഏതൊരു ഇന്ത്യക്കാരനേയും പ്രചോദിപ്പിക്കുന്നതാണ്. വിശ്രമ ജീവിതത്തിലേക്കും കിടന്നപ്പോഴും നൂറു ശതമാനവും കര്‍മ്മനിരതനായിരുന്നു കലാം. ജനിച്ച ചുറ്റുപാടുകള്‍ ഒരിക്കലും ജീവിതത്തില്‍ പിന്നോട്ട് വലിക്കുന്ന ഘടകമാകരുതെന്ന് ഉദ്‌ഘോഷിച്ച ദീര്‍ഘ വീക്ഷണമുള്ള അപൂര്‍വ പ്രതിഭയായിരുന്നു അബ്ദുല്‍ കലാം .

ലോക രാജ്യങ്ങള്‍ ഇന്ത്യയെ ബഹുമാനത്തോടെ കാണുന്നതില്‍ പ്രധാന പങ്കു വഹിച്ച പൊഖ്‌റാന്‍ 2 ആണവ പരീക്ഷണത്തിന് ചുക്കാന്‍ പിടിച്ച ശാസ്ത്രജ്ഞന്‍ ആയിരുന്നു കലാം. ഡിആര്‍ഡിഓ സെക്രട്ടറി ആയിരിക്കെ ആയിരുന്നു ഇത്. ഐഎസ്ആര്‍ഓ തലവനായിരിക്കെ ഇന്ത്യയുടെ ആദ്യ സാറ്റലൈറ്റ് ലോഞ്ചിങ് വാഹനം നിര്‍മിച്ച കലാം, ഇന്ത്യന്‍ മിസൈലുകളുടെ നിര്‍മാണത്തിലും പ്രധാന പങ്കുവഹിച്ചു. ശാസ്ത്ര രംഗത്തെ മികവുകള്‍ പരിഗണിച്ച് രാജ്യം ഭാരതരത്ന നല്‍കി കലാമിനെ ആദരിച്ചിട്ടുണ്ട്.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ