ഇന്തോനേഷ്യയില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി; ഒമിക്രോണിലും രണ്ടിരട്ടി അപകടകാരിയെന്ന് ശാസ്ത്രജ്ഞര്‍

ഇന്തോനേഷ്യയില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി. ജക്കാര്‍ത്തയിലെ രോഗിയില്‍ നിന്ന് ശേഖരിച്ച സാമ്ബിളിലാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്.
113 അദ്വിതീയ മ്യൂട്ടേഷനുകള്‍ സംഭവിച്ചതിനാല്‍ വൈറസ് ഏറെ അപകടകാരിയാണെന്നാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. 

മുപ്പത്തിയേഴ് മാറ്റങ്ങള്‍ സ്പൈക്ക് പ്രോട്ടീനിനെ ബാധിക്കുന്നതാണ്. ഇത് കൊറോണ വൈറസ് മനുഷ്യരിലേക്ക് വേഗത്തില്‍ പകരാൻ കാരണമാകും. ഒമിക്രോണിന് ഏകദേശം 50 മ്യൂട്ടേഷനുകളാണ് സംഭവിച്ചത്. അതിലും രണ്ടിരട്ടിയാണിതെന്നത് കൂടുതല്‍ അപകട സാധ്യതയായി വൈറസ്-ട്രാക്കര്‍മാര്‍ കാണുന്നു. 

ഇന്തോനേഷ്യയില്‍ ഇതുവരെ കണ്ടെത്തിയതില്‍ വച്ച്‌ ഏറ്റവും അപകടകാരിയായ വേരിയെന്റാണ് ഇതെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. ലോകത്ത് ആകമാനം നാശം വിതച്ച ഒമിക്രോണിലും ഇരട്ടി അപകടം വരുത്താൻ പുതിയ വേരിയെന്റിനാവും. നിലവില്‍ കണ്ടെത്തിയ പുതിയ വകഭേദത്തിന് പേര് നല്‍കിയിട്ടില്ല. 

ലോകമാകെ പകരാതിരിക്കാനുള്ള മുൻ കരുതലും ഇതിന്റെ ഭാഗമായി സ്വീകരിക്കുന്നുണ്ട്. വലിയൊരു പകര്‍ച്ചയിലേക്ക് പോകാതിരിക്കാനാവശ്യമായ ജാഗ്രതാ നിര്‍ദ്ദേശവും ശാസ്ത്രജ്ഞര്‍ നല്‍കിയിട്ടുണ്ട്.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ