കോടികളുടെ ലാഭവുമായി കാനറാ ബാങ്ക്, ഒന്നാം പാദഫലങ്ങള്‍ പ്രസിദ്ധീകരിച്ചു
എറണാകുളം : രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ കാനറ ബാങ്ക് ഒന്നാം പാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. ഏപ്രിലില്‍ ആരംഭിച്ച് ജൂണില്‍ അവസാനിച്ച ഒന്നാം പാദത്തില്‍ 74.83 ശതമാനം വാര്‍ഷിക വര്‍ദ്ധനയോടെ 3,535 കോടി രൂപയുടെ ലാഭമാണ് രേഖപ്പെടുത്തിയത്.
മുൻ വര്‍ഷം സമാനപാദത്തില്‍ 2,022 കോടി രൂപയായിരുന്നു ലാഭം. അതേസമയം, ബാങ്കിന്റെ പ്രവര്‍ത്തനലാഭം 6,606 കോടി രൂപയില്‍ നിന്നും 15.11 ശതമാനം വര്‍ദ്ധിച്ച് 7,604 കോടി രൂപയില്‍ എത്തിയിട്ടുണ്ട്.
ബാങ്കിന്റെ മൊത്തം ബിസിനസ് 20.80 ലക്ഷം കോടി രൂപയായാണ് ഉയര്‍ന്നിട്ടുള്ളത്. മൊത്തം വായ്പകള്‍ മുൻ വര്‍ഷത്തേക്കാള്‍ 13.27 ശതമാനം ഉയര്‍ന്ന് 8.87 ലക്ഷം കോടി രൂപയായും, സ്വര്‍ണ വായ്പകള്‍ 29.37 ശതമാനം ഉയര്‍ന്ന് 1.29 ലക്ഷം കോടി രൂപയുമായി. അറ്റപലിശ വരുമാനം പാദാടിസ്ഥാനത്തില്‍ 0.57 ശതമാനം വളര്‍ച്ച മാത്രമാണ് രേഖപ്പെടുത്തിയത്. അറ്റ പലിശ വരുമാനം, അറ്റ പലിശ മാര്‍ജിൻ എന്നിവ ഉയര്‍ന്നതും, നിഷ്ക്രിയ അനുപാതം കുറഞ്ഞതും കഴിഞ്ഞ പാദത്തില്‍ ബാങ്കിന് നേട്ടമായിട്ടുണ്ട്.
Comments
Post a Comment