പ്രോസസിംഗ് ഫീസ് പൂര്‍ണമായി ഒഴിവാക്കും; ഭവന വായ്പകള്‍ക്ക് ഇളവുമായി എസ്ബിഐ

ഭവന വായ്പ എടുക്കാന്‍ പ്ലാന്‍ ചെയ്യുന്നവര്‍ക്ക് ആശ്വാസവുമായി പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. എല്ലാത്തരം ഭവനവായ്പകളുടെയും പ്രോസസിംഗ് ഫീസ് 50 മുതല്‍ നൂറ് ശതമാനം വരെ ഒഴിവാക്കാന്‍ എസ്ബിഐ തീരുമാനിച്ചു. ഓഗസ്റ്റ് 31 വരെയായിരിക്കും എസ്ബിഐയുടെ ഈ ആനുകൂല്യം എന്നാണ് റിപ്പോര്‍ട്ടുകള്‍.
റെഗുലര്‍ ഭവന വായ്പകള്‍, എന്‍ആര്‍ഐ വായ്പകള്‍, പ്രിവിലേജ് വായ്പകള്‍ തുടങ്ങി വിവിധ ഭവന വായ്പകള്‍ എടുക്കാന്‍ പോകുന്നവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. എല്ലാത്തരം ഭവന വായ്പകള്‍ക്കും ടോപ്പ് അപ്പ് ലോണുകള്‍ക്കും കുറഞ്ഞത് 2000 രൂപയും പരമാവധി 5000 രൂപയുമാണ് പ്രോസസിംഗ് ഫീസ് ഇനത്തില്‍ ഒഴിവാക്കുക. 

പ്രോസസിംഗ് ഫീസിന് വരുന്ന ജിഎസ്ടിയും ഒഴിവാക്കും. ഇത്തരം വായ്പകള്‍ക്ക് പ്രോസസിംഗ് ഫീസ് ഇനത്തില്‍ 50 ശതമാനമാണ് ഒഴിവാക്കുന്നത്. എന്നാല്‍ ഏറ്റെടുക്കല്‍, പുനര്‍വില്‍പ്പന തുടങ്ങിയവയ്ക്ക് പ്രോസസിംഗ് ഫീസ് പൂര്‍ണമായും ഒഴിവാക്കും. എന്നാല്‍ പെട്ടെന്ന് ലഭിക്കുന്ന ഇന്‍സ്റ്റാ ഹോം ടോപ്പ്അപ്പുകള്‍ക്കും വീട് പണയത്തിന് നല്‍കലിനും ഈ ആനുകൂല്യം ലഭിക്കില്ല.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ