ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓണം അവധി ആഗസ്റ്റ് 25 മുതല്‍

കണ്ണൂർ : സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ മൂന്ന് വരെ ഓണം അവധി അനുവദിച്ച്‌ ഉത്തരവിറങ്ങി.

അതേസമയം, ഈ ഓണക്കാലത്ത് ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട സ്‌കൂള്‍ കുട്ടികള്‍ക്ക് 5 കിലോ വീതം സൗജന്യ അരി പൊതുവിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ കൈവശം സ്റ്റോക്കുള്ള അരിയില്‍ നിന്നാണ് അരി വിതരണം ചെയ്യുക. അരി സപ്ലൈകോ തന്നെ സ്‌കൂളുകളില്‍ നേരിട്ട് എത്തിച്ച്‌ നല്‍കും.29.5 ലക്ഷം കുട്ടികളാണ് ഗുണഭോക്താക്കള്‍. ആഗസ്റ്റ് 24നകം വിതരണം പൂര്‍ത്തിയാക്കാനുള്ള നിര്‍ദേശമാണ് സപ്ലൈക്കോയ്ക്ക് നല്‍കിയിരിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

Comments

Popular posts from this blog

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ