സ്വര്‍ണവില വീണ്ടും 44,000 തൊട്ടു; ഒരാഴ്ചയ്ക്കിടെ കൂടിയത് 700 രൂപ

കണ്ണൂർ : സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 44,000 തൊട്ടു. ഇന്ന് പവന് 240 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 44,000ല്‍ എത്തിയത്. ഗ്രാമിന് 30 രൂപയാണ് ഉയര്‍ന്നത്. 5500 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 44,320 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്.,

തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമായത്. 17ന് രേഖപ്പെടുത്തിയ 43,280 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്. 21ന് ശേഷം വില ഉയരുന്നതാണ് ദൃശ്യമാകുന്നത്. ഒരാഴ്ചയ്ക്കിടെ ഏകദേശം 700 രൂപയാണ് വര്‍ധിച്ചത്.

Comments

Popular posts from this blog

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ