രാത്രി 6 മുതല്‍ 11 വരെ വൈദ്യുതി ഉപയോഗം കുറക്കാനാവശ്യപ്പെട്ട് കെ.എസ്.ഇ.ബി
ഉത്പാദനം കുറഞ്ഞതോടെ വൈദ്യുതി ഉപയോഗം നിയന്ത്രിക്കാനൊരുങ്ങി കെ.എസ്.ഇ.ബി. വൈദ്യുതി ഉപയോഗം കൂടുതലുള്ള സമയങ്ങളില്‍ നിയന്ത്രണം കൊണ്ടുവരാനാണ് തീരുമാനം.രാത്രി 6 മുതല്‍ 11 വരെ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന നിര്‍ദ്ദേശമാണ് കെ.എസ്.ഇ.ബി മുന്നോട്ടുവെച്ചത്.
അതില്‍ നിയന്ത്രണം സാധ്യമായില്ലെങ്കില്‍ ലോഡ് ഷെഡിങ് വെക്കേണ്ടിവരുമെന്നും കെ.എസ്.ഇ.ബി അറിയിച്ചു. നിലവില്‍ 300 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് ഉള്ളത്. വിഡിയോകളിലൂടെ അടക്കം കൂടുതല്‍ ബോധവത്കരണം നടത്തി നിയന്ത്രിക്കാനാണ് തീരുമാനമെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു.
Comments
Post a Comment