വനിത ടി.ടി.ഇക്ക് നേരെയാത്രക്കാരന്റെ ആക്രമണം

കണ്ണൂർ : ട്രെയിനില്‍ വനിതാ ടി ടി ഇക്ക് നേരേ യാത്രക്കാരന്റെ ആക്രമണം. പാലക്കാട് സ്വദേശിയായ രജിതക്ക് നേരേയാണ് ആക്രമണം ഉണ്ടായത്. മംഗളൂരു - ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസില്‍ ശനിയാഴ്ച രാവിലെ ആയിരുന്നു സംഭവം. പ്രതിയെ പിന്നീട് മറ്റ് യാത്രക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.

ട്രെയിന്‍ വടകരക്കും കൊയിലാണ്ടിക്കും ഇടയില്‍ എത്തിയപ്പോളാണ് സാധാരണ ടിക്കറ്റെടുത്ത് റിസര്‍വേഷന്‍ കോച്ചില്‍ ഉണ്ടായിരുന്ന യാത്രക്കാരനോട് കോച്ചില്‍ നിന്ന് മാറി ഇരിക്കണമെന്ന് ടി ടി ഇ ആവശ്യപ്പെട്ടത്. എന്നാല്‍, യാത്രക്കാരന്‍ ഇതിന് കൂട്ടാക്കിയില്ല. വീണ്ടും മാറിയിരിക്കാന്‍ നിര്‍ബന്ധിച്ചതോടെ ഇയാൾ ടി ടി ഇയുടെ മുഖത്തടിച്ചു.

തുടര്‍ന്ന് മറ്റു യാത്രക്കാര്‍ ഇയാളെ പിടിച്ച് മാറ്റിയെങ്കിലും ട്രെയിന്‍ കൊയിലാണ്ടി സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഇയാള്‍ വീണ്ടും ടി ടി ഇയെ മര്‍ദിക്കുകയും ട്രെയിനില്‍ നിന്ന് ഇറങ്ങി മറ്റൊരു കോച്ചില്‍ കയറുകയും ചെയ്ത ഇയാളെ യാത്രക്കാര്‍ പിടികൂടുക ആയിരുന്നു.

Comments

Popular posts from this blog

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ