ആദിത്യ എല്‍ 1 ഭൂമിയുടെ ഭ്രമണപഥം വിട്ടു; ലക്ഷ്യ സ്ഥാനത്തേക്ക് ഇനി 110 ദിവസം

രാജ്യത്തെ ആദ്യ സൗരപഠന ദൗത്യമായ ആദിത്യ എല്‍ 1 പേടകം ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണ പഥത്തില്‍ നിന്ന് പുറത്ത് കടന്നു. ട്രാന്‍സ് ലഗ്രാന്‍ജ് പോയിന്റ് 1-ലേക്ക് അയക്കാനുള്ള ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് ഐ എസ് ആര്‍ ഒ അറിയിച്ചു.
വിക്ഷേപണ ശേഷം ഇതുവരെ ഭൂമിയെ വലംവെച്ചു കൊണ്ടിരിക്കുക ആയിരുന്നു ആദിത്യ എല്‍ 1. നാല് തവണയായി അതിന്റെ ഭ്രമണപഥം ഉയര്‍ത്തല്‍ മാത്രമായിരുന്നു ഇതിനിടെ നടന്നത്. എന്നാല്‍ അതിന്റെ ലക്ഷ്യ സ്ഥാനമായ ട്രാന്‍സ് ലഗ്രാന്‍ജ് പോയിന്റ് 1-ലേക്കുള്ള യഥാര്‍ഥ യാത്ര ആരംഭിച്ചത് ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോട് കൂടിയാണ്.

110 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന യാത്രയാണ് ഇനിയുള്ളത്. ഏകദേശം 15 ലക്ഷം കിലോമീറ്റര്‍ ദൂരമാണ് സഞ്ചരിക്കേണ്ടത്. ഈ ദൂരം സഞ്ചരിച്ച ശേഷമായിരിക്കും ലഗ്രാന്‍ പോയിന്റ് 1-ലെത്തുക. ഇവിടെ എത്തിയ ശേഷം സൂര്യനെ കുറിച്ചും ബഹിരാകാശത്തെ മറ്റു കണങ്ങളെ കുറിച്ചുമുള്ള പഠനം നടത്തും.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ