സ്വകാര്യ ബസുകളുടെ കാലാവധി 22 വര്‍ഷമായി ദീര്‍ഘിപ്പിച്ചു
സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന സ്വകാര്യ ഓര്‍ഡിനറി ബസുകളുടെ കാലാവധി രണ്ട് വര്‍ഷം കൂടി ദീര്‍ഘിപ്പിക്കും. ഇത് സംബന്ധിച്ച് വിജ്ഞാപനം ഇറക്കാന്‍ ഗതാഗത മന്ത്രി ആന്റണി രാജു നിര്‍ദേശം നല്‍കി.
കോവിഡ് മഹാമാരിയുടെ കാലയളവില്‍ പരിമിതമായി മാത്രം സര്‍വീസ് നടത്താന്‍ കഴിഞ്ഞിരുന്ന സ്വകാര്യ ബസുകള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഗണിച്ചാണ് ഇത്തരം വാഹനങ്ങളുടെ കാലാവധി 20 വര്‍ഷത്തില്‍ നിന്നും 22 വര്‍ഷമായി നീട്ടുന്നത്.
കോവിഡ് കാലഘട്ടത്തില്‍ സര്‍വീസ് നടത്താൻ കഴിയാത്തതിനാല്‍ വാഹനങ്ങളുടെ കാലാവധി രണ്ട് വര്‍ഷം വര്‍ദ്ധിപ്പിച്ച് നല്‍കണമെന്ന സ്വകാര്യ ബസ് മേഖലയിലെ സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം.
Comments
Post a Comment