നിപ വൈറസ്; അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ സര്‍വയ്‌ലൻസ് യൂണിറ്റുകള്‍ സ്ഥാപിക്കാൻ നിര്‍ദ്ദേശം നല്‍കി കര്‍ണാടക സര്‍ക്കാര്‍
കേരളത്തിലെ നിപ വൈറസ് സാഹചര്യത്തില്‍ കേരള - കര്‍ണാടക അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ സര്‍വയ്‌ലൻസ് യൂണിറ്റുകള്‍ സ്ഥാപിക്കാൻ നിര്‍ദ്ദേശം നല്‍കി കര്‍ണാടക സര്‍ക്കാര്‍.കോഴിക്കോട് ജില്ലയിലേക്ക് അത്യാവശ്യമെങ്കില്‍ മാത്രം യാത്ര ചെയ്താല്‍ മതിയെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ ചാമരാജ നഗര, മൈസൂര്‍, കുടക്, ദക്ഷിണ കന്നഡ എന്നീ മേഖലകളില്‍ പനി നിരീക്ഷണം കടുപ്പിക്കാനും കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു.
നിപയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം വളര്‍ത്താൻ ബോധവല്‍ക്കരണ പരിപാടികളും നിപ ലക്ഷണങ്ങള്‍ തിരിച്ചറിയാനും ഐസൊലേഷനില്‍ ആക്കാനും പിഎച്ച്‌സി തലത്തില്‍ വരെ പരിശീലനം നല്‍കാനും കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
ഇതിനായി എല്ലാ അതിര്‍ത്തി ജില്ലകളിലും റാപ്പിഡ് റെസ്പോണ്‍സ് ടീമുകളെയും നിയോഗിച്ചിട്ടുണ്ട്. ഈ ടീമില്‍ ഒരു മൃഗ ഡോക്ടറും ഉള്‍പെടും.
എല്ലാ ജില്ലാ ആശുപത്രികളിലും ഒരു ഐസിയു സൗകര്യം, ഐസൊലേഷൻ സൗകര്യത്തോടെ 2 കിടക്കകള്‍, എന്നിവ തയ്യാറാക്കാനും പി പി ഇ കിറ്റുകള്‍, ഓക്സിജൻ വിതരണം എന്നിവ അടക്കം വേണ്ട സൗകര്യങ്ങള്‍ മുൻകൂട്ടി സജ്‌ജമാക്കാനും കര്‍ണാടക സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. നിപ എന്ന് സംശയിക്കുന്ന കേസ് വന്നാല്‍ ഉടൻ ജില്ലാ മെഡിക്കല്‍ അധികൃതരെ വിവരമറിയിക്കണമെന്നും ആവശ്യമെങ്കില്‍ സാമ്ബിളുകള്‍ ബംഗളുരു എൻ ഐ വിയിലേക്ക് അയക്കണമെന്നും കര്‍ണാടക സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.
Comments
Post a Comment