തിരുവോണം ബമ്ബര്‍ ഭാഗ്യശാലികളെ ഇന്നറിയാം; നറുക്കെടുപ്പ് രണ്ട് മണിക്ക്

തിരുവോണം ബമ്ബറിന്‍റെ 25 കോടിയുടെ ഭാഗ്യശാലി ആരെന്നറിയാൻ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോര്‍ക്കിഭവനില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാലാണ് ബമ്ബര്‍ നറുക്കെടുക്കുന്നത്.
കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 25 കോടി രൂപ ആര്‍ക്ക് ലഭിക്കും എന്നറിയാനുള്ള കാത്തിരിപ്പിലാണ് കേരളക്കര മുഴുവനും. നികുതി പിടിച്ച ശേഷം 15 കോടി 75 ലക്ഷം രൂപയാണ് ജേതാവിന് കൈയ്യില്‍ ലഭിക്കുക.

ഇക്കുറി നറുക്കെടുപ്പിലെ വെല്ലുവിളി ചില്ലറയായിരിക്കില്ല. കാരണം റെക്കോര്‍ഡുകള്‍ ഭേദിച്ചാണ് തിരുവോണം ബമ്ബര്‍ ടിക്കറ്റുകള്‍ വിറ്റുപോകുന്നത്. ആകെ 90 ലക്ഷം ടിക്കറ്റുകള്‍ അച്ചടിക്കാനുള്ള അനുമതി സര്‍ക്കാര്‍ ലോട്ടറി വകുപ്പിന് നല്‍കിയിട്ടുണ്ട്. ഇതില്‍ 74.5 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയിട്ടുള്ളത്. ടിക്കറ്റെടുത്ത ഇതര സംസ്ഥാനക്കാരുടെ എണ്ണത്തിലും വൻ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഒന്നാം സമ്മാനമായ 25 കോടി നേടുന്നയാള്‍ അടക്കം മൊത്തം 21 പേര്‍ക്ക് കോടികള്‍ നേടാമെന്നതാണ് ഇക്കൊല്ലത്തെ നറുക്കെടുപ്പിന്‍റെ ഏറ്റവും വലിയ ആകര്‍ഷണീയത.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ