കാലവർഷം പിൻവാങ്ങുന്നു; സംസ്ഥാനത്ത് മഴ തുടരും
തിങ്കളോടെ രാജ്യത്തുനിന്ന് കാല വർഷത്തിന്റെ പിൻവാങ്ങൽ ആരംഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. അതേസമയം, സംസ്ഥാനത്ത് അടുത്ത രണ്ടാഴ്ച മഴ തുടരും. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയുമുണ്ടാകും. തെക്കൻ കേരളത്തിലും മലയോരമേഖല കളിലുമാണ് കൂടുതൽ മഴയ്ക്ക് സാധ്യത. ജാർഖണ്ഡിനു മുകളിലും തെക്കൻ തമിഴ്നാടിനു മുകളിലു മുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനത്താലാണിത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തത്തിനു തടസമില്ല.
Comments
Post a Comment