കണ്ണൂരിൽ യെല്ലോ അലര്‍ട്ട്
കണ്ണൂർ : കാലവര്‍ഷം ശക്തി പ്രാപിക്കുന്നു. ചക്രവാത ചുഴിയുടെയും മണ്‍സൂണ്‍ പാതിയുടെയും സ്വാധീന ഫലമായി സംസ്ഥാനത്ത് തിങ്കളാഴ്ച വരെ പരക്കെ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഇന്ന് ഏഴ് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കണക്കുകൂട്ടുന്നത്. ജാഗ്രതയുടെ ഭാഗമായി കണ്ണൂര്‍, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
Comments
Post a Comment