കണ്ണൂർ ദസറ; സംഘാടക സമിതിയായി
കണ്ണൂർ കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറ ആഘോഷം ഒക്ടോബർ 15 മുതൽ 23 വരെ വിവിധ കലാ സാംസ്കാരിക പരിപാടികളോടെ കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ നടക്കും.
സംഘാടക സമിതി രൂപീകരിച്ചു. മേയർ ടി ഒ മോഹനൻ അധ്യക്ഷനായി. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, ഡെപ്യൂട്ടി മേയർ കെ ഷബീന, കെ പ്രദീപൻ, പി ഷമീമ, എം പി രാജേഷ്, പി ഇന്ദിര എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി ഒ മോഹനൻ (ചെയർമാൻ), കെ ഷബീന (ജനറൽ കൺവീനർ)
Comments
Post a Comment