വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; പനിയും ഛര്‍ദ്ദിയും, 12 കുട്ടികള്‍ ആശുപത്രിയില്‍

കോഴിക്കോട് : കോഴിക്കോട് വളയം പൂവ്വംവയല്‍ എല്‍.പി സ്കൂളിലെ 12 വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ. ഛര്‍ദ്ദിയും മറ്റ് അസ്വസ്ഥതകളുമായി കുട്ടികളെ വടകര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ സ്കൂളില്‍ ഭക്ഷ്യ മേള സംഘടിപ്പിച്ചിരുന്നു. ഇവിടെ നിന്ന് ഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് ഉച്ചയോടെ അസ്വസ്ഥത അനുഭവപ്പെട്ടത്. സ്കൂള്‍ ബസിന്റെ ഡ്രൈവര്‍ക്കും ഭക്ഷ്യ വിഷബാധയേറ്റിട്ടുണ്ട്.

ബസ് ഡ്രൈവര്‍, പാചകതൊഴിലാളി, വിദ്യാര്‍ത്ഥികള്‍ എന്നിവരുള്‍പ്പെടെ 14 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ആദ്യം ഇവരെ ഇവരെ വളയത്തുളള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കുട്ടികള്‍ക്ക് ഉച്ചയോടെയാണ് പനിയും ഛര്‍ദ്ദിയും മറ്റ് ശാരീരിക അസ്വസ്ഥതകളും ഉണ്ടായത്. വീടുകളില്‍ നിന്നാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്.

പന്ത്രണ്ട് കുട്ടികള്‍ക്ക് ഒരേ പോലെയുള്ള ശാരീരിക അസ്വസ്ഥതകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സ്കൂളില്‍ നിന്നാണ് ഭക്ഷ്യ വിഷബാധയേറ്റതെന്ന് നിഗമനത്തിലെത്തിയത്. ഇന്നലെ സ്കൂളില്‍ സംഘടിപ്പിച്ച ഭക്ഷ്യമേളയില്‍ കൂട്ടുകറി കഴിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് ഇത്തരത്തില്‍ പ്രശ്നമുണ്ടായിരിക്കുന്നത്. കുട്ടികളുടെ രക്തപരിശോധന അടക്കം നടത്തും. കുട്ടികള്‍ ചികിത്സയില്‍ തുടരുകയാണ്.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ