കണ്ണൂർ-കുവൈത്ത് അധിക വിമാന സർവീസ് 30 മുതൽ

മട്ടന്നൂർ :
കണ്ണൂർ - കുവൈത്ത് സെക്ടറിൽ ഈ മാസം 30 മുതൽ എയർ ഇന്ത്യ എക്സ്പ്രസ് അധിക സർവീസ് നടത്തും. തിങ്കളാഴ്ചകളിൽ ആണ് പുതിയ സർവീസ്.പുലർച്ചെ 4.40-ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം 7.40-ന് കുവൈത്തിൽ എത്തി തിരികെ വൈകിട്ട് നാലിന് കണ്ണൂരിൽ എത്തുന്ന വിധത്തിലാണ് സർവീസ്.

നിലവിൽ വ്യാഴാഴ്ച മാത്രമാണ് കുവൈത്തിലേക്ക് സർവീസുള്ളത്. ഗോ ഫസ്റ്റ് സർവീസ് നിർത്തിയതോടെ കണ്ണൂർ - കുവൈത്ത് സെക്ടറിൽ ആഴ്ചയിൽ ഒരു സർവീസ് മാത്രമാണ് ഉണ്ടായിരുന്നത്.

Comments

Popular posts from this blog

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ