699 രൂപ നൽകിയാൽ മാസം 10 സിനിമ കാണാം

കോഴിക്കോട് : 699 രൂപ നൽകിയാൽ മാസം 10 സിനിമ കാണാം. പാസ്പോർട്ട് എന്ന് പേരിട്ടിരിക്കുന്ന പ്രതിമാസ ടിക്കറ്റ് കേരളത്തിൽ അടുത്തമാസം പകുതിയോടെ ഏർപ്പെടുത്തും. പി വി ആർ, ഐ നോക്‌സ് തിയറ്റർ ഗ്രൂപ്പാണ് ഈ ടിക്കറ്റ് ഏർപ്പെടുത്തിയത്.
ഉത്തരേന്ത്യയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ ടിക്കറ്റിന് ലഭിച്ച മികച്ച പ്രതികരണത്തെ തുടർന്നാണ് കേരളത്തിലും ഈ പ്രതിമാസ ടിക്കറ്റ് ഏർപ്പെടുത്തുന്നത്. കൂടാതെ സിനിമകാണുമ്പോൾ കഴിക്കാനുള്ള പോപ്പ് കോൺ അടക്കമുള്ള വിഭവങ്ങൾക്കും ആനുകൂല്യ നിരക്കുണ്ട്.ഓൺലൈനിൽ ബുക്ക് ചെയ്യുമ്പോൾ ഈ നിരക്കിൽ ലഭിക്കും.ചുരുങ്ങിയത് 3 മാസത്തേക്കാണ് ടിക്കറ്റ്എന്നാൽ ഈ ടിക്കറ്റ് കൈമാറാൻ കഴിയില്ല. തിങ്കൾ മുതൽ വ്യാഴം വരെയാണ് ഈ പാസ്പോർട്ട് ടിക്കറ്റ് ഉപയോഗിച്ച് സിനിമ കാണാനാകുക.അതേസമയം 70 രൂപക്ക് സിനിമ കാണാം എന്നതാണ് സിനിമാസ്വാദകർക്ക് ഏറെ സന്തോഷം നൽകുന്നത്.

Comments

Popular posts from this blog

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ