ഒ‍ളിമ്പിക്സിലേക്ക് ക്രിക്കറ്റ് മടങ്ങിയെത്തുന്നു: ലോസ് ഏഞ്ചലസ് ഒളിമ്പിക്‌സിൽ ഉള്‍പ്പെടുത്തും

നീണ്ട 128 വര്‍ഷങ്ങള്‍ക്ക് ശേഷം ഒളിമ്പിക്സ് വേദിയിലേക്ക് ക്രിക്കറ്റ് മടങ്ങിയെത്തുന്നു.
ഇന്‍റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയും ഗെയിംസ് സംഘാടക സമിതിയും തമ്മിൽ ക്രിക്കറ്റ് ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ധാരണയായതായാണ് വിവരം. 2028 ലോസ് ഏഞ്ചലസ് ഒളിമ്പിക്‌സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തുമെന്ന് എല്‍ എ28 നല്‍കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
ക്രിക്കറ്റിന് പുറമെ ഫ്‌ളാഗ് ഫുട്‌ബോൾ, ബേസ്‌ബോൾ, സോഫ്റ്റ്‌ബോൾ ഇനങ്ങളും പുതുതായി ഉൾപ്പെടുത്തും. ഈ മാസം അവസാനം മുംബൈയിൽ നടക്കുന്ന ഇന്റർനാഷ്ണൽ ഒളിമ്പിക് കമ്മിറ്റി ഇതിന് അനുമതി നൽകിയേക്കുമെന്നാണ് റിപ്പോർട്ട്.ഫ്‌ളാഗ് ഫുഡ്‌ബോൾ, സ്‌ക്വാഷ്, ലാക്രോസ് എന്നിവ ആദ്യമായാണ് ഒളിമ്പിക്‌സിൽ എത്തുന്നത്. ക്രിക്കറ്റ് 1900 ലെ ഒളിമ്പിക്‌സിൽ ഉൾപ്പെടുത്തിയിരുന്നു. 2028 ലെ ഒളിമ്പിക്‌സിൽ ക്രിക്കറ്റ് തിരിച്ചെത്തുന്നതോടെ 128 വർഷങ്ങൾക്ക് ശേഷമാകും ക്രിക്കറ്റിന്റെ മടങ്ങിവരവ്.

1896 ലെ ഏഥന്‍സ് ഒ‍ളിമ്പിക്സില്‍ ഉള്‍പ്പെടുത്തിയെങ്കിലും മത്സരിക്കാന്‍ ടീമുകള്‍ ഇല്ലാത്തതിനാല്‍ ഒ‍ഴിവാക്കി. 1900 ല്‍ പാരിസ് ഒളിമ്പിക്സ് ബ്രിട്ടന്‍, ബെല്‍ജിയം, ഹോളണ്ട് ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ വന്നെങ്കിലും ബെല്‍ജിയവും ഹോളണ്ടും പിന്മാറി. പിന്നീട് ആകെ നടന്ന ഒറ്റ മത്സരിത്തൂലൂടെ ബ്രിട്ടന്‍ സ്വര്‍ണവും ഫ്രാന്‍സ് വെള്ളിയും നേടി.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ