കണ്ണൂര്‍ ദസറയ്ക്ക് ഇന്ന് തിരിതെളിയും
കണ്ണൂർ : കണ്ണൂർ : കണ്ണൂർ മുൻസിപ്പൽ കോർപ്പറേഷൻ ഒരുക്കുന്ന കണ്ണൂർ ദസറ ആഘോഷത്തിന് ഞായറാഴ്ച തിരശീല ഉയരും. വൈകുന്നേരം 5 മണിക്ക് മേയർ അഡ്വ. ടി ഒ മോഹനന്റെ അധ്യക്ഷതയിൽ കെ സുധാകരൻ എം പി ഉദ്ഘാടനം ചെയ്യും.
എഴുത്തുകാരൻ ടി പത്മനാഭൻ ദീപം തെളിയിക്കും. സിനിമാതാരം രമേഷ് പിഷാരടി, രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ, സജീവ് ജോസഫ് എം എൽ എ, എസ് ചന്ദ്രശേഖരൻ ഐഎഎസ്, സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ ഐപിഎസ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.
തുടർന്ന് ആവണി രാഗേഷ് അവതരിപ്പിക്കുന്ന ഭരതനാട്യം, പള്ളിക്കുന്ന് സോമേശ്വരി തിരുവാതിര ടീം അവതരിപ്പിക്കുന്ന തിരുവാതിരക്കളി. ആൽമരം മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന മെഗാ സംഗീതനിശ എന്നിവ അരങ്ങേറും.
Comments
Post a Comment