ഇസ്രയേല്‍ പൊലീസിന് യൂണിഫോം നല്‍കുന്നത് നിര്‍ത്തിവെച്ച്‌ കണ്ണൂരിലെ വസ്ത്ര നിര്‍മാണ കമ്ബനി

കണ്ണൂർ :  സമാധാനം പുന:സ്ഥാപിക്കുന്നതു വരെ ഇസ്രയേലില്‍ നിന്നുള്ള ഓര്‍ഡറുകള്‍ സ്വീകരിക്കില്ലെന്ന് ഇസ്രയേല്‍ പോലീസിന് യൂണിഫോം നിര്‍മ്മിച്ചു നല്‍കുന്ന കണ്ണൂരിലെ വസ്ത്രനിര്‍മ്മാണ കമ്ബനിയായ മരിയൻ അപ്പാരല്‍സ് അറിയിച്ചു.ആശുപത്രികളില്‍ ഉള്‍പ്പെടെ ബോംബ് വര്‍ഷിച്ച്‌ നിരപരാധികളെ കൊന്നൊടുക്കുന്ന സമീപനത്തോട് ധാര്‍മ്മിക വിയോജിപ്പുള്ളതിനാലാണ് തീരുമാനമെന്ന് സ്ഥാപന അധികൃതര്‍ അറിയിച്ചതായി വ്യവസായ മന്ത്രി പി രാജീവ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. ഇസ്രായേല്‍ പോലീസിന് 2015 മുതല്‍ മരിയന്‍ അപ്പാരല്‍ യൂണിഫോം നല്‍കുന്നുണ്ടായിരുന്നു. 

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ