ജി പി ക്ക് ഇനി ഗോപിക അനിൽ സ്വന്തം : ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയുടെയും വിവാഹനിശ്ചയം കഴിഞ്ഞു
കോഴിക്കോട് : ഡി ഫോർ ഡാൻസിലൂടെ മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട അവതാരകനാണ് ഗോവിന്ദ് പത്മസൂര്യ എന്ന ‘ജി പി’. താരത്തിന്റെ കല്യാണ നിശ്ചയ വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. എന്നാൽ പങ്കാളിയാകുവാൻ പോകുന്നത് മലയാളി സീരിയൽ പ്രേമികളുടെ ഇഷ്ട നായികയാണ്.മറ്റാരുമല്ല സാന്ത്വനം സീരിയലിലെ അഞ്ജലി എന്ന കഥാപാത്ര അവതരിപ്പിക്കുന്ന ഗോപിക അനിലാണ്. ഇന്നായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. സോഷ്യൽ മീഡിയയിൽ വിവാഹനിശ്ചയത്തിന്‍റെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് ഇരുവരും തങ്ങളുടെ സന്തോഷ വര്‍ത്തമാനം അറിയിച്ചത്.
Comments
Post a Comment