ഭാരത് പെട്രോളിയം കണ്ണൂര്‍ ഡിപ്പോ ഉടൻ മാറ്റില്ല

കണ്ണൂർ : സുരക്ഷാ കാരണം പറഞ്ഞ് 2025 വരെ സുരക്ഷാ സര്‍ട്ടിഫിക്കറ്റുള്ള കണ്ണൂര്‍ താവക്കരയില്‍ 72 വര്‍ഷമായി സ്ഥിതി ചെയ്യുന്ന ബിപിസിഎല്‍ പെട്രോളിയം ഡിപ്പോ മുന്നറിയിപ്പില്ലാതെ ഒക്ടോബര്‍ 28 മുതല്‍ അടച്ചുപൂട്ടുന്നതിനുള്ള ബിപിസി തീരുമാനത്തിന്നെതിരേ കേരള സ്റ്റേറ്റ് ടാങ്കര്‍ ലോറി വര്‍ക്കേര്‍സ് യൂണിയൻ കണ്ണൂര്‍ ജില്ല കമ്മറ്റി നടത്തിയ പ്രക്ഷോഭ സമരത്തിന്‍റെ ഭാഗമായി ഡിപ്പോ ഉടൻ മാറ്റാനുള്ള തീരുമാനം മാറ്റി.
വി. ശിവദാസൻ എംപി യുടെ നേതൃത്വത്തില്‍ യൂണിയൻ ഭാരവാഹികളും ബിപിസിഎല്‍ അധികൃതരും എഡിഎമ്മിന്‍റെ ചേംബറില്‍ നടത്തിയ ചര്‍ച്ചയിലാണ് താത്കാലികമായി അടച്ചുപൂട്ടേണ്ടെന്ന ധാരണയിലെത്തിയത്. ബിപിസിഎല്‍ സംസ്ഥാന മേധാവിയുമായി ശിവദാസൻ എംപി ഫോണില്‍ സംസാരിച്ച്‌ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ കൂടിയാണ് തീരുമാനം. 

ബിപിസില്‍ സംസ്ഥാന മേധാവി കണ്ണൂരില്‍ വന്ന് ശിവദാസൻ എംപി, എഡിഎം, തൊഴിലാളി സംഘടന നേതാക്കള്‍ എന്നിവരുമായി പ്രശ്നം ചര്‍ച്ച ചെയ്യുമെന്നും അതുവരെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതു പോലെ കണ്ണൂരില്‍ തന്നെ ഡിപ്പോ പ്രവര്‍ത്തിക്കുമെന്ന് കരാര്‍ ഇന്നലെ നടന്ന യോഗത്തില്‍ ഒപ്പിട്ടു. എഡിഎം കെ.കെ. ദിവാകരൻ, നേതാക്കളായ കെ. ജയരാജൻ, എ . പ്രേമരാജൻ, പി.പി. ദനേശൻ, ടി. രാഗേഷ്, ബിപിസിഎല്‍ സ്റ്റേറ്റ് മാനേജര്‍ മണികണ്ഠൻ, ജയദീപ്, പി. സജിത്ത്, സി.എ.വിവേക്, എന്നിവര്‍ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ