എസ്ബിഐയില്‍ ക്ലാര്‍ക്ക് ആകാം; 8540 ഒഴിവുകള്‍, ഡിസംബര്‍ 7 വരെ അപേക്ഷിക്കാം
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ക്ലറിക്കല്‍ കേഡറിലെ ജൂനിയര്‍ അസോഷ്യേറ്റ് (കസ്റ്റമര്‍ സപ്പോര്‍ട്ട് & സെയില്‍സ്) തസ്‌തികയില്‍ 8540 ഒഴിവ്. ഡിസംബര്‍ 7 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. www.bank.sbi, www.sbi.co.in
ബാക്‌ലോഗ് വേക്കൻസിയടക്കം കേരളത്തില്‍ 58 ഒഴിവുണ്ട്. ഏതെങ്കിലും ഒരു സംസ്ഥാനത്തേക്കു മാത്രമാണ് അപേക്ഷിക്കാൻ കഴിയുക. ആ സംസ്‌ഥാനത്തെ ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും കഴിയണം.
ശമ്ബളം: 17,900-47,920 രൂപയായിരിക്കും. യോഗ്യത ബിരുദം ഉണ്ടായിരിക്കണം. പ്രായം: 2023 ഏപ്രില്‍ ഒന്നിന് 20-28 (പട്ടികവിഭാഗത്തിന് 5, ഒബിസിക്ക് 3, ഭിന്നശേഷിക്കാര്‍ക്ക് 10 എന്നിങ്ങനെ ഇളവ്. വിമുക്‌തഭടൻമാര്‍ക്കും ഇളവുണ്ട്).
ഓണ്‍ലൈനായി പ്രിലിമിനറി, മെയിൻ പരീക്ഷകളുണ്ട്. ഒരു മണിക്കൂറിന്റെ പ്രിലിമിനറി പരീക്ഷ ജനുവരിയില്‍. ഇംഗ്ലിഷ്, ന്യൂമെറിക്കല്‍ എബിലിറ്റി, റീസണിങ് വിഭാഗങ്ങളില്‍ നിന്നുള്ള 100 ഒബ്‌ജക്‌ടീവ് ചോദ്യങ്ങള്‍.
കേരളത്തില്‍ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, കൊച്ചി, കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ കേന്ദ്രമുണ്ട്. ചോദ്യങ്ങള്‍ മലയാളത്തിലും ലഭിക്കും.
ഫെബ്രുവരിയിലെ മെയിൻ പരീക്ഷയും ഒബ്‌ജെക്‌ടീവ് മാതൃകയിലാണ്. പ്രാദേശിക ഭാഷാ ടെസ്റ്റുമുണ്ട്. 10/12 ക്ലാസ് വരെ പ്രാദേശികഭാഷ പഠിച്ചതിന്റെ സര്‍ട്ടിഫിക്കറ്റോ മാര്‍ക്ക് ഷീറ്റോ ഹാജരാക്കുന്നവര്‍ക്ക് ഇതു ബാധകമല്ല. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 6 മാസം പ്രബേഷൻ.
Comments
Post a Comment